Alamkode

മാലിന്യ സംസ്കരണം; അവസാന റൗണ്ടിൽ ആലംകോട് എൻഫോഴ്സ്മെന്റ് സ്ക്വാഡ്

കൃത്യമായ മാലിന്യ സംസ്കരണം പ്രാവർത്തികമാക്കാത്തതിന് പഞ്ചായത്ത് പരിധിയിൽ ഉള്ള വ്യാപാര സ്ഥാപനങ്ങളിൽ സ്ക്വാഡ് നടപടി തുടരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന പഞ്ചായത്ത് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഇരുപത്തിൽ ഏറെ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. നടപടി തുടരുമ്പോഴും വ്യാപാര സ്ഥാപനങ്ങളിൽ നിരോധിത പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തുവാൻ സാധിച്ചു . കണ്ടെത്തിയവ പിടിച്ച് എടുക്കുകയും നോട്ടീസ് നൽകുകയും ചെയ്തു . പല വ്യാപാര സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിക്കാതിരിക്കുന്നതായും കത്തിക്കുന്നതായും ഹരിതകർമ സേനക്ക് നൽകാത്തതായും കണ്ടെത്തി.നിയമം ലഘിച്ച സ്ഥാപനങ്ങളിൽ നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *

Back to top button