പൊന്നാനിക്കാരുടെ “തൗദാരം”
പൊന്നാനി: വലിയ പള്ളി കുളക്കരയിൽ മാസങ്ങൾക്ക് മുമ്പ് രൂപം കൊണ്ട തൗദാരമെന്ന കൂട്ടായ്മ ഇന്നു അതിരുകളില്ലാതെ അതിന്റെ പ്രയാണം തുടരുകയാണ്!തൗദാരത്തിലുടെ പൊന്നാനി തനിമ നിലനിർത്താനും, നന്മ നിറഞ്ഞ പൊന്നാനിയുടെ മഹിമകൾ കേരളക്കര മുഴുവൻ അറിയിക്കുവാനും കളങ്കമില്ലാത്ത, അസൂയയില്ലാത്ത, അഹങ്കാരമില്ലാത്ത നല്ല സംസ്ക്കാരമുള്ള ഒരു ജനതയുടെ കൂട്ടായ്മ അതാണ് തൗദാര മുദ്ര.വെള്ളിയാഴ്ച 4 മണിക്ക് ടി വി അബ്ദുറഹ്മാൻ സാഹിബിന്റെ ആതിഥേയത്തിൽ അമലിൽ ചേർന്ന കൂട്ടായ്മയിൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഇബ്രാഹിം മാളിയേക്കലിന്റെ അധ്യക്ഷതയിൽ എംഇഎസ് സ്റ്റേറ്റ് ഖജാൻജി സലാഹുദ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ തൗദാരം ഇതുവരെ നടത്തിയ യാത്രകളുടെ അവലോകനങ്ങൾ വിശദമായി ചർച്ച ചെയ്യുകയും തൗദാരത്തിന്റ ലോഗോ ഡോ: ബുഷ്‌റ പ്രകാശനം നടത്തുകയും ചെയ്തു.തൗദാര യാത്രാംഗങ്ങൾ സംഘടിപ്പിച്ച രുചികൂട്ട് മത്സരത്തിൽ കനക റാണിയായി തെരഞ്ഞെടുക്കപ്പെട്ട നിഷ റസാഖിനെ കൗൺസിലർ പി കെ ജമീലബിയും, സുഹറ ബാനുവും (ഡയറക്ടർ മോഡി കെയർ ) കനക പട്ടം അണിയിച്ചു ആദരിച്ചു.മത്സരാർത്ഥികളിൽ വിജയികളായ ശ്രീമതി സാബിറ, പള്ളി റോഡ്, കോട്ടത്തറക്കും, സഫീന ( മിഹ്സ )ക്കും മെമ്മോന്റെയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.കെപി മൂസ (എം എസ് എസ് ) സ്വാഗതം പറഞ്ഞ യോഗത്തിൽ മഊനത്തിൽ ഇസ്ലാം സഭ ജനറൽ സെക്രട്ടറി എ എം അബ്ദുൽ സമദ്, കൗൺസിലർ സമീറാബി, സിസി മൂസ, (ലൈറ്റ് ചാരിറ്റബിൾ സ്റ്റേറ്റ് എക്സിക്യൂട്ടീവ്), കെ എം അബ്ദുൽറഹ്മാൻ (കെ എം സി സി), ശാഹുൽ ഹമീദ് തൗദാരി, എഞ്ചിനീയർ കെ വി ഉസ്മാൻ, സാമൂഹ്യ പ്രവർത്തക പി കെ ജമീലബി, UKകബീർ, കമാൽ തൗദാരി, U ശംസുദ്ദീൻ തുടങ്ങിയവർ ആശംസകൾ നേർന്നു. ടീവീ അബ്ദുറഹ്മാൻ നന്ദി പ്രകാശിപ്പിച്ചു
തൗദാര ഫ്ലെക്സ് ലൈറ്റ് ചാരിറ്റബിൾ സ്റ്റേറ്റ് എക്സിക്യൂട്ടീവ് സിസി മൂസ ഖത്തർ കൈമാറി. കമൽ മാസ്റ്ററുടെയും, മുഹമ്മദ്കുട്ടിയുടെയും, ഹനീഫയുടെയും ഗാനമേള കൂട്ടായ്മക് ഇമ്പം പകർന്നു