KERALA

അധ്യാപകരും അനധ്യാപകരുമായി സംസ്ഥാനത്ത് 1707 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല, കണക്കുകള്‍ പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി.

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ ആകെ 1707 പേര്‍ ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. കുട്ടികളുടെ സുരക്ഷയാണ് പ്രധാനമെന്ന് കണക്കാക്കിയും ് രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളലരുടെ ആവശ്യം പരിഗണിച്ചുമാണ് കണക്കുകള്‍ പുറത്ത് വിടുന്നതെന്ന് വ്യക്തമാക്കിയാണ് മന്ത്രി പട്ടിക പങ്കുവച്ചത്. കുട്ടികളുടെ സുരക്ഷയാണ് പ്രധാനം. 47 ലക്ഷം വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തുണ്ട് ഇവരുടെ ആരോഗ്യവും വിദ്യാഭ്യാസവുമാണ് സര്‍ക്കാറിന് മുന്തിയ പരിഗണനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

സംസ്ഥാനത്ത് ആകെ അധ്യാപകരും അനധ്യാപകരുമായി 1707 പേരാണ് വാക്‌സിന്‍ സ്വീകരിക്കാതെയുള്ളതെന്നും മന്ത്രി അറിയിച്ചു. എല്‍പി യുപി വിഭാഗത്തിലുള്ളവരാണ് കൂടുതല്‍. എല്‍പി യുപി വിഭാഗത്തില്‍ 1063 അധ്യാപകരും, 189 അനധ്യാപകരും ഉള്‍പ്പെടുന്നു. ഹയര്‍ സെക്കന്ററി തലത്തില്‍ അധ്യാപകര്‍ 200, അനധ്യാപകര്‍ 23 (ആകെ 223). വിഎച്ച്എസ്ഇ അധ്യാപകര്‍ 229, അനധ്യാപകര്‍ എല്ലാരും വാക്‌സിന്‍ സ്വീകരിച്ചു. വിഎച്ച് എസ് സി വിഭാഗത്തില്‍ 229 പേരാണ് ആകെ വാക്‌സിന്‍ സ്വീകരിക്കാനുള്ളത് എന്നും മന്ത്രി അറിയിച്ചു.

കണക്കുകള്‍ പ്രകാരം മലപ്പുറം ജില്ലയിലാണ് കൂടുതല്‍ വാക്‌സിന്‍ സ്വീകരിക്കാതുള്ളത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് പേരുള്ളത് എന്നും മന്ത്രി ശിവന്‍ കുട്ടി അറിയിച്ചു. വാക്‌സിന്‍ എടുക്കാത്തവര്‍ ആഴ്ചതോറും ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലിക്കെത്താം. അല്ലാത്തവര്‍ക്ക് ശമ്പളമില്ലാത്ത അവധിയെടുക്കാമെന്നും മന്ത്രി അറിയിച്ചു.ജില്ല തിരിച്ചുള്ള കണക്കുകള്‍- അധ്യാപകര്‍, അനധ്യാപകര്‍ എന്നിങ്ങനെ. തിരുവനന്തപുരം- 87, 23. കൊല്ലം-67, 23. പത്തനംതിട്ട- 40, 11. ആലപ്പുഴ – 77, 12. കോട്ടയം – 61, 13. ഇടുക്കി -36, 7, തൃശ്ശൂര്‍ – 103, 21. പാലക്കാട് – 54, 7. മലപ്പുറം – 184, 17. കോഴിക്കോട് 136, 15. വയനാട് 25, 4. കണ്ണൂര്‍ 75, 15. കാസറഗോഡ് 32, 4.
ആറെ ആശങ്കയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നത്. എന്നാല്‍ പരാതി ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിച്ചു. വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ കണക്കെടുത്തു. ആദ്യഘട്ടത്തില്‍ അയ്യായിരത്തോളം പേര്‍ എന്നാണ് വിലയിരുത്തിയത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് കൃത്യമായ എണ്ണം ലഭിച്ചത്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ട് ആക്ഷേപിക്കുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button