CHANGARAMKULAM
ചെറുവല്ലൂർ എഎംഎൽപി സ്കൂളിന്റെ പുതിയ കെട്ടിട ബ്ലോക്കിന്റെ ശിലാസ്ഥാപനം നടത്തി

ചങ്ങരംകുളം:ചെറുവല്ലൂർ എഎംഎൽപി സ്കൂളിന്റെ പുതിയ കെട്ടിട ബ്ലോക്കിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച 10 മണിക്ക് മുൻ മാനേജർ ഗോവിന്ദൻ മാസ്റ്ററുടെ സഹധർമ്മിണികമലാക്ഷിയമ്മ നിർവഹിച്ചു.വാർഡ് മെമ്പർ അക്ബർ പൂവാങ്കര, സ്കൂൾ മാനേജർ എം കൃഷ്ണദാസ്,പി ടി എ പ്രസിഡന്റ് ഷാജി,ഹെഡ്മിസ്സ്ട്രസ്
ഭാനുമതി വി, പി ടി എ
ഭാരവാഹികൾ,അധ്യാപകർ,വിരമിച്ച അധ്യാപകർ,പ്രാദേശിക പ്രമുഖർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.50 ലക്ഷം എസ്റ്റിമേറ്റ് പ്രതീക്ഷിക്കുന്ന കെട്ടിടത്തിൽ രണ്ടു നിലകളിലായി 4 സ്മാർട്ട് ക്ലാസ്സ് മുറികളാണ് നിർമ്മിക്കുന്നത്. ഈ അധ്യയന വർഷത്തിൽ തന്നെ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്കൂൾ ഭാരവാഹികൾ പറഞ്ഞു
