ചങ്ങരംകുളം മൂക്കുതലയിൽ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോവാൻ ശ്രമിച്ച സംഭവം കള്ളക്കഥയെന്ന് പോലീസ്:വിദ്യാർത്ഥിയുടെ ഭാവന സൃഷ്ടി പോലീസിനെ വട്ടം കറക്കിയത് ദിവസങ്ങളോളം.

ചങ്ങരംകുളം:മൂക്കുതല ഹൈസ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർത്ഥിയെയാണ് രണ്ടാഴ്ച മുമ്പ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോവാൻ ശ്രമിച്ചുവെന്ന് പരാതി ഉയർന്നത്.വിദ്യാർത്ഥി സംഭവത്തിന്റെ പേടിപ്പെടുത്തുന്ന അവസ്ഥ വിവരിക്കുന്നത് പ്രദേശവാസികൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതോടെ അതികം താമസിയാതെ വിഡിയോ വൈറലാവുകയും ചെയ്തു. വിദേശത്ത് നിന്ന് അടക്കം നിരവധി കോളുകളാണ് സംഭവത്തിന്റെ പശ്ചാതലത്തിൽ പോലീസിന് ലഭിച്ചത്.പോലീസ് നടത്തിയ പ്രാഥമിമിക അന്വേഷണത്തിൽ തന്നെ കുട്ടി പറഞ്ഞ കാര്യങ്ങളിൽ വിശ്വാസ്യതയില്ല എന്ന് പോലീസ് മനസിലാക്കിയെങ്കിലും വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു. പ്രദേശത്തെ നിരവധി സിസിടിവി ക്യാമറകൾ അടക്കം പരിശോധിക്കുകയും പ്രദേശത്തെ നിരവധി ആളുകളെ ചോദ്യം ചെയ്യുകയും ചെ പോലീസിന്റെ അന്വേഷണം ശാസ്ത്രീയമായ രീതിയിൽ തന്നെ മുന്നോട്ട് പോവുകയായിരുന്നു.ദിവസങ്ങൾ നീണ്ട അന്വേഷണങ്ങളും ശാസ്ത്രീയ തെളിവെടുപ്പുകളും പൂർത്തിയായതോടെ ദിവസങ്ങളായി പോലീസിനെ വട്ടം കറക്കിയ വിദ്യാർത്ഥിയുടെ തട്ടിക്കൊണ്ട് പോവൽ കഥ ഭാവന സൃഷ്ടി മാത്രമൊണെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.
