എടപ്പാളിലുമുണ്ട് മൺപാത്ര നിർമ്മാണം.

എടപ്പാൾ: പ്രതിസന്ധികൾ നിറഞ്ഞ കാലഘട്ടത്തിലും മൺപാത്ര നിർമാണ പ്രവർത്തികൾ ഏർപ്പെട്ടിരിക്കുകയാണ് വട്ടംകുളം കുറത്തികുന്നിലെ കുറച്ച് കുടുംബങ്ങൾ. മൺപാത്ര നിർമാണത്തിന് ആവശ്യമായ കളിമണ്ണും മണലും പുഴകളിൽ നിന്ന് എടുക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് ഇവരെ അലട്ടുന്ന പ്രധാന പ്രശ്നം. മാത്രമല്ല ഇവ വീടുകളിലേക്ക് എത്തിക്കാനുള്ള ഗതാഗത പ്രശ്നങ്ങളും വിലവർധനവും അലട്ടി കൊണ്ടിരിക്കുന്നത്. രേഖകളിൽ ഉയർന്ന വിഭാഗത്തിലായതിനാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും തന്നെ കാര്യമായി ലഭിക്കുന്നതും ഇല്ല. ആകെ ലഭിക്കുന്നത് കുട്ടികൾക്ക് സ്കൂളുകളിൽ നിന്നുള്ള ഗ്രാൻഡ് മാത്രം. സാമ്പത്തികസ്ഥിതിയും
പരിഷ്കാരങ്ങളും പുതിയ കാലഘട്ടത്തിൽ പലരെയും ഈ തൊഴിൽ മേഖലയിൽ നിന്നും അടർത്തിമാറ്റി. ഉന്നമനത്തിനായി സർക്കാർതലത്തിൽ ഇടപെടലുകൾ ഉണ്ടായാൽ മാത്രമേ തൊഴിൽ മേഖലയിൽ പിടിച്ചുനിൽക്കാൻ ആകൂ എന്നാണ്
ചളിയകുണ്ടിൽ മണി പറയുന്നത്.
