KERALA

റോബിൻ ആരതിക്ക് താലി ചാർത്തി, ഗുരുവായൂർ അമ്പലനടയിൽ വച്ച്; ‘എല്ലാവരുടെയും അനുഗ്രഹം വേണം’

ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധേയനായ റോബിൻ രാധാകൃഷ്‌ണൻ വിവാഹിതനായി. അവതാരകയും സംരഭകയുമായ ആരതി പൊടിയാണ് വധു. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു ഇവർ വിവാഹിതരായത്. പരമ്പരാഗത രീതിയിൽ മറ്റ് ചടങ്ങുകളുടെ അകമ്പടിയോടെയാണ് റോബിനും ആരതിയും പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.നേരത്തെ ഗുരുവായൂർ അമ്പലത്തിൽ വച്ചായിരിക്കും വിവാഹമെന്ന് റോബിൻ അറിയിച്ചിരുന്നു. ഓൺലൈൻ മീഡിയാസ് ഇവിടെ ഉണ്ടായിരുന്നു. ഒൻപത് ദിവസത്തോളം നീളുന്ന വിവാഹ ആഘോഷങ്ങളാണ് നടക്കുന്നത്. നേരത്തെ ബോളിവുഡ് ശൈലിയിൽ വസ്ത്രം അണിഞ്ഞ ഇവരുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറൽ ആയിരുന്നു.താലികെട്ടുന്നതിനിടയിൽ റോബിൻ ആരതിയുടെ നെറ്റിയിൽ ചുംബിച്ചത് ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. അതിരാവിലെ നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങൾ മണിക്കൂറുകൾക്ക് ഉള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നിരവധി പേരാണ് ഇരുവർക്കും വിവാഹ മംഗള ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് വന്നത്.വിവാഹ ശേഷം റോബിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാവരുടെയും അനുഗ്രഹവും ആശിർവാദവും തങ്ങൾക്ക് ഉണ്ടാവണം എന്നായിരുന്നു റോബിന്റെ പ്രതികരണം. ആദ്യം മുതലേ ഉള്ള ആഗ്രഹമായിരുന്നു വിവാഹം ഗുരുവായൂരിൽ വേണമെന്നത്, അത് ഇന്ന് സാധിച്ചു. അതിരാവിലെയാണ് ഞങ്ങൾ വന്നത്, എന്നിട്ടും ആളുകൾ എത്തിയിരുന്നു. നിങ്ങൾ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും എപ്പോഴും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു; റോബിൻ പറഞ്ഞു.

ബിഗ് ബോസിൽ നിന്ന് ലക്ഷ്‌മി ചേച്ചി മാത്രമാണ് വന്നത്. വളരെ പ്രൈവറ്റ് ഫങ്ക്ഷൻ ആയിരുന്നു, അതുകൊണ്ട് അധികം പേരെ ക്ഷണിച്ചിട്ടില്ലെന്നും റോബിൻ പറഞ്ഞു. വളരെയധികം സന്തോഷമുള്ള നിമിഷം ആണിതെന്നായിരുന്നു ആരതിയുടെ പ്രതികരണം. 2022ലാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ഇപ്പോൾ 2025 ആയി വിവാഹത്തിൽ എത്താൻ. ഈ സമയം ഞങ്ങൾക്ക് പരസ്‌പരം മനസിലാക്കാൻ സഹായിച്ചു; ആരതി മനസ് തുറന്നു.അതേസമയം, വിവാഹത്തിന് മുന്നോടിയായി അടുത്തിടെ ഇവർ പങ്കുവച്ച ഹാൽദിയുടെയും മറ്റും ചിത്രങ്ങൾ വലിയ രീതിയിൽ വൈറലായിരുന്നു. ദിവസങ്ങൾക്ക് മുൻപ് ബോളിവുഡ് ശൈലിയിൽ വസ്ത്രമണിഞ്ഞ ഇവരുടെ ചിത്രം ഫാൻസ്‌ ഏറ്റെടുത്തിരുന്നു. റോബിൻ തന്റെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ത് പങ്കുവച്ചത്. അതിന് ശേഷം ഗുരുവായൂരിൽ വച്ച് ഇനി കല്യാണം ഇല്ലേ എന്ന ചോദ്യവും ആരാധകർ ഉയർത്തിയിരുന്നു.അതിനുള്ള മറുപടിയാണ് ഇന്നത്തെ ചടങ്ങുകൾ. നേരത്തെ സ്ത്രീധനം ഒന്നും വാങ്ങാതെയാണ് റോബിൻ വിവാഹം കഴിക്കുന്നതെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. കോടികൾ മുടക്കിയ കാറും ആഭരണങ്ങളും ഒക്കെ നൽകിയാണ് ആരതി വിവാഹത്തിന് ഒരുങ്ങുന്നത് എന്ന വാർത്തകൾക്ക് പിന്നാലെയാണ് റോബിൻ ഇതൊക്കെ നിഷേധിച്ച് രംഗത്ത് വന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button