EDAPPAL

കാർണോലിയൻ മുത്തുകളും കൽമുത്തുകളും; 3000 വർഷം മുൻപത്തെ ചരിത്ര ശേഷിപ്പുകൾ മലപ്പുറം എടപ്പാളിൽ.

എടപ്പാൾ: ആനക്കര പൊന്നത്താൻ നിരയിലെ ചരിത്രാവശിഷ്ടങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യം. പറക്കുളത്തെ എഡബ്ല്യുഎച്ച് കോളജിന്റെ അധീനതയിലുള്ള സ്ഥലത്താണ് വർഷങ്ങൾക്ക് മുൻപ് നടത്തിയ ഖനനത്തിൽ ചരിത്ര ശേഷിപ്പുകൾ കണ്ടെടുത്തത്. 3000 വർഷത്തിനു മുൻപുതന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നതിന് തെളിവുകൾ കണ്ടെത്തിയതായി ചരിത്ര ഗവേഷകർ അഭിപ്രായപ്പെട്ടിരുന്നു. ചരിത്രത്തിലേക്ക് വിരൽ ചൂണ്ടുന്ന കാർണോലിയൻ മുത്തുകളും കൽമുത്തുകളും കണ്ടെടുത്തു.

ഇടയ – കാർഷിക – ഗോത്ര സംസ്കൃതിയുടെ ശേഷിപ്പുകൾ ആയ മൺപാത്രങ്ങൾ ആണ് ഏറ്റവും കൂടുതൽ ലഭ്യമായത്. ഇരുമ്പ് ആയുധങ്ങളും മൺപാത്രങ്ങൾ തുടങ്ങിയവയും കണ്ടെത്തി. ഇവയെല്ലാം എംജി സർവകലാശാലയിലെ ചരിത്ര മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. കാർണോലിയൻ മുത്തുകൾ കൂടുതലായി കണ്ടെത്തിയതോടെ പണ്ടു മുതൽക്കെ ആനക്കരയിൽ ഉള്ളവർ ഗുജറാത്തുമായും മറ്റും വ്യാപാരബന്ധം നിലനിന്നിരുന്നതിന്റെ സൂചനകളിലേക്കാണ് ഇത് വിരൽചൂണ്ടുന്നതെന്ന് ഗവേഷകർ പറഞ്ഞിരുന്നു.

അന്ന് ഖനനത്തിന്റെ ഭാഗമായി ആനക്കര ശിവക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലിൽ കണ്ടെത്തിയ വട്ടെഴുത്ത് ലിഖിതങ്ങൾ ഗവേഷണത്തിന് മുതൽക്കൂട്ടായി മാറുകയും ചെയ്തു. ഈ ഗുഹ സംരക്ഷിക്കുകയും ചരിത്രാവശിഷ്ടങ്ങൾ ഗവേഷക വിദ്യാർഥികൾക്ക് പഠനത്തിന് സഹായകമാകുംവിധം സംരക്ഷിക്കുകയും വേണമെന്നാണ് ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button