എടപ്പാൾ സ്വദേശി ആനന്ദ് റോഷന് മികച്ച നവാഗത നടനുള്ള ഫിലിം ക്രിറ്റിക്സ് പുരസ്കാരം
എടപ്പാൾ സ്വദേശി ആനന്ദ് റോഷന് മികച്ച നവാഗത നടനുള്ള ഫിലിം ക്രിറ്റിക്സ് പുരസ്കാരം. പ്രവാസ ജീവിതത്തിൻ്റെ പൊള്ളുന്ന പറഞ്ഞ സമീർ എന്ന സിനിമയിലെ അഭിനയത്തിനാണു് പുരസ്കാരം.സമീർ ചിത്രസംയോജയനം നിർവഹിച്ച നൗഫൽ അബ്ദുള്ള മികച്ച എഡിറ്റർക്കുള്ള പുരസ്കാരവും സംവിധാനം നിർവഹിച്ച റഷീദ് പാറക്കൽ സോദ്ദേശ ചിത്രത്തിനുള്ള പുരസ്കാരവും നേടി.
സമീർ എന്ന കഥാപാത്രമാകാൻ ആനന്ദ് എടുത്ത തയ്യാറെടുപ്പുകൾ മുമ്പും വാർത്തയായിരുന്നു. തൻ്റെ ശരീരഭാരം ഭാരം 25 കിലോയോളം കുറച്ചാണ് ആനന്ദ് സമീറിലേക്ക് പരയായപ്രവേശം നടത്തിയത്.
ഇതേ സിനിമയിലെ പ്രകടനത്തിന് പ്രേം നസീർ അവാർഡും മലയാള പുരസ്കാരവും നേടിയിട്ടുണ്ട്.
ദേശീയ അവാർഡ് നിർണ്ണയത്തിൽ അവസാന പാദ മത്സരത്തിൽ വരെ സമീർ മാറ്റുരച്ചിരുന്നു. സിംല അന്തർദേശീയ ഫിലിം ഫെസ്റ്റിവലിലും സമീർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇപ്പോൾ ദക്ഷിണേന്ത്യൻ അന്തർദേശീയ സിനിമാ അവാർഡിലെ നാല് നോമിനേഷനുകളിൽ ഒന്ന് ആനന്ദ് റോഷൻ ൻ്റെ പേരിൽആണ്.
സമഗ്ര സംഭാവനകളെ മാനിച്ചു നല്കുന്ന ചലച്ചിത്രരത്ന പുരസ്കാരം മുതിർന്ന സംവിധായകൻ കെ.ജി.ജോർജിന് നല്കും.വൈവിദ്ധ്യമാർന്ന സിനിമകളിലൂടെ 40 വർഷം തികക്കുന്ന സംവിധായകൻ ഹരികുമാറിന് ക്രിട്ടിക്സ് റൂബി ജൂബിലി അവാർഡ് സമ്മാനിക്കും.
ജിയോബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആണ് മികച്ച ചിത്രം. എന്നിവർ എന്ന ചിത്രത്തിൻ്റെ സംവിധായകൻ സിദ്ധാർത്ഥ് ശിവ മികച്ച സംവിധായകനായി.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരം പൃഥ്വിരാജും ബിജു മേനോനും ചേർന്ന് പങ്കിട്ടു. സുരഭിലക്ഷ്മിക്ക് ജ്വാലാമുഖിയിലെ അഭിനയത്തിന്നും സംയുക്ത മേനോന് വൂൾഫ് ,ആണും പെണ്ണും, വെള്ളം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും അവാർഡുകൾ പങ്കിട്ടു.