EDAPPALLocal news

കാലടി ഗ്രാമപഞ്ചായത്ത് മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു

എടപ്പാൾ: കാലടി ഗ്രാമപഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വനിതാ ഘടക പദ്ധതിയായ മെൻസ്ട്രൽ കപ്പിന്റെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി പി.ജി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൺസീന ഷാനൂപ് അധ്യക്ഷയായ പരിപാടിയിൽ ഡോക്ടർ ഗാന മെൻസ്ട്രൽ കപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണം നടത്തി. കാലടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി വിമൻസ് ഫെസിലിട്ടേട്ടർ ഫർസാന സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ രജനി, ജെൻഡർ റിസോഴ്സ് പേഴ്സൺ ശ്രീജ, ജെപി എച്ച് എൻ കവിത തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button