പട്ടാമ്പിക്കടുത്ത് ഭാരതപ്പുഴയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. 50 വയസ് പ്രായമുളള ആളുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. 10 ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം ഒരു പുരുഷന്റേതാണെന്ന് പൊലീസ് പറഞ്ഞു.എന്നാല്‍, ആളാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പട്ടാമ്പി കരിമ്പനക്കടവ് ഭാഗത്ത് കാലി മേക്കാന്‍ എത്തിയവരാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ തൃത്താല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.