VATTAMKULAM


മുസ്‌ലിം യൂത്ത് ലീഗ് ഭക്ഷ്യ സമരം സംഘടിപ്പിച്ചു

പൊന്നാനി : വിലക്കയറ്റം മൂലം പ്രതിസന്ധി അനുഭവിക്കുന്ന സാധാരണക്കാരായ ഗുണഭോക്താക്കൾ റേഷൻ കടകളിൽ നിന്ന് ലഭിക്കുന്ന പുഴുക്കലരി ലഭിക്കാത്തതുമൂലം വലിയ പ്രയാസത്തിലാണ്.
ഇ-പോസ് മെഷീനിന്റെ തകരാർ കൊണ്ടും ,റേഷൻ വിതരണത്തിലെ അപാകത മൂലവും ധാരാളം ഗുണഭോക്താക്കൾക്ക് റേഷൻ വിഹിതം ലഭിക്കുന്നില്ല. മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് മൂലം ജനങ്ങൾ വലയുകയാണ്.ബി.പി.എല്ലിന്റെ പേരിൽ കാർഡുടമകളെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്നും,

എല്ലാ റേഷൻ കടകൾ വഴിയും പുഴുക്കലരിയും, വെട്ടിക്കുറച്ച റേഷൻ വിഹിതവും പുനസ്ഥാപിക്കണമെന്നും,മണ്ണെണ്ണ വിതരണം കാര്യക്ഷമമാക്കണമെന്നും,
സർവ്വർ തകരാർ പരിഹരിക്കുകയും
ബി.പി.എൽ- ന്റെ പേരിലുള്ള വേട്ട അവസാനിപ്പിക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പൊന്നാനി, തവനൂർ നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊന്നാനി സിവിൽ സപ്ലൈസ് ഓഫീസിലേക്ക് ‘ഭക്ഷ്യ സമരം’ എന്ന പേരിൽ പ്രതിഷേധ മാർച്ചും ധർണ്ണ യും സംഘടിപ്പിച്ചു.

മാർച്ച് മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു .
പൊന്നാനി നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഷെബീർ ബിയ്യം അധ്യക്ഷത വഹിച്ചു.
ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെ.സി ശിഹാബ് മുഖ്യപ്രഭാഷണം നടത്തി.

തവനൂർ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ് സ്വാഗതം പറഞ്ഞു.
പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് അഹമ്മദ് ബാഫഖി തങ്ങൾ, അഡ്വ കെ.എ ബക്കർ, യൂനസ് പാറപ്പുറം, എം.പി നിസാർ, സി.പി ഷാനിബ്, കുഞ്ഞുമോൻ ഹാജി, എ.എ റൗഫ്, സിദ്ദീഖ് മറവഞ്ചേരി , ഫവാസ് കിഴിക്കര, എ.വി നബീൽ , സാദിഖ് നെച്ചിക്കൽ, സി.എച്ച്‌ ഹുസൈൻ, അൻസാർ പുഴമ്പ്രം ,റഫീഖ് ചേകനൂർ, അഡ്വ. നിയാസ്, മുത്തു കടകശ്ശേരി,മുനീർ ചെറവല്ലൂർ, ഫർഹാൻ ബിയ്യം, ഷൗക്കത്ത് കുന്നത്ത്, വി.പി ഹനീഫ, ഷാഫി അയങ്കലം,സജീർ എം.എം,ഷാനവാസ്‌ തണ്ടിലം,സലീം ഗ്ലോബ്, ഷാഫി ചിറവല്ലൂർ, ആഷിക് നന്നംമുക്ക്, ഷബീർ മാങ്കുളം നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button