CHANGARAMKULAM
ചങ്ങരംകുളം വളയംകുളത്ത് ഒരേ സമയം മൂന്ന് സ്ഥലത്ത് അപകടം: മൂന്ന് പേർക്ക് പരിക്ക് ഒരാളുടെ പരിക്ക് ഗുരുതരം


ചങ്ങരംകുളം:സംസ്ഥാന പാതയിൽ വളയംകുളത്ത് ഒരേ സമയം മൂന്ന് സ്ഥലത്ത് അപകടം.അപകടത്തിൽ ബൈക്ക് യാത്രികരായ മൂന്ന് പേർക്ക്
പരിക്കേറ്റു.പള്ളിക്കുന്ന് സ്വദേശികളായ ഇബ്രാഹിം (60)ലത്തീഫ് (55)കോലിക്കര സ്വദേശി അജ്മൽ (24)എന്നിവരെയാണ് പരിക്കുകളോടെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇബ്രാഹിമിന്റെ പരിക്ക് ഗുരുതരമായതിനാൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം.അസ്സബാഹ് കോളേജിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചാണ് അജ്മലിന് പരിക്കറ്റത്.വളയംകുളം പള്ളിക്കുന്ന് റോഡ് തിരിയുന്ന ഭാഗത്ത് വച്ച് ബൈക്കിൽ കാറിടിച്ചാണ് ഇബ്രാഹിം ലത്തീഫ് എന്നിവർക്ക് പരിക്കേറ്റത്.
വളയംകുളം ഹമ്പിന് സമീപത്ത് ഗുഡ്സ് മിനി വാൻ കാറിൽ തട്ടിയും അപകടം ഉണ്ടായെങ്കിലും ആർക്കും പരിക്കില്ല.ചങ്ങരംകുളം പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു
