EDAPPAL
കർഷകരെ പേടിപ്പിച്ച് ആഫ്രിക്കൻ ഒച്ചുകൾ
എടപ്പാൾ : കാർഷികമേഖലയ്ക്കും ഹരിതാഭയ്ക്കും ഭീഷണിയാകുന്ന ആഫ്രിക്കൻ ഒച്ച് ജില്ലയിലും പടരുന്നു. തവനൂർ, ഇരിമ്പിളിയം, തിരുനാവായ തുടങ്ങിയ പഞ്ചായത്തുകളിൽ ഇവയെ കണ്ടെത്തി. ഗ്രാമപ്പഞ്ചായത്ത് ഇവയെ നശിപ്പിക്കാനുള്ള ശ്രമത്തിലാണ്.
നാട്ടിലെ ഒച്ചിനെക്കാൾ വലുപ്പം കൂടിയതും ഒരേ ശരീരത്തിൽത്തന്നെ ആൺ, പെൺ അവയവങ്ങളുമുള്ള ജീവിയാണ് ആഫ്രിക്കൻ ഒച്ച്. വേനൽക്കാലത്ത് മണ്ണിനടിയിൽ ഉറക്കത്തിലാകുന്ന ഇവ വർഷകാലമായാൽ വൃത്തിഹീനമായ ഇടങ്ങളിൽനിന്ന് മുകളിലേക്കെത്തി ചെടികളെയും മരങ്ങളെയും ആക്രമിക്കും. ഒരുതവണ ഇരുനൂറോളം മുട്ടകളിടുന്നതിനാൽ ദിവസങ്ങൾക്കകംതന്നെ ഇവ ആയിരക്കണക്കായി പെരുകും. മണ്ണിനടിയിൽ കിടക്കുന്ന മുട്ടകൾ കേടാകാതെ കിടക്കുകയും അനുകൂല കാലാവസ്ഥ വരുമ്പോൾ വിരിയുകയുമാണു ചെയ്യുന്നത്.