EDAPPALLocal news

അപകട ഭീതിയുണർത്തി സ്ലാബ് തകർന്ന ഫുട്പാത്ത്

എടപ്പാൾ: അപകട ഭീതിയുണർത്തി സ്ലാബ് തകർന്ന ഫുട്പാത്ത്. എടപ്പാൾ പൊന്നാനി റോഡിലെ ഗോൾഡൻ ടവറിന് മുന്നിൽ ടോറസ് ലോറി കയറി തകർന്ന
ഭാഗമാണ് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഭീക്ഷണിയാകുന്നത്. വിദ്യാർത്ഥികളടക്കം നിരവധി പേർ കടന്ന് പോകുന്ന വഴിയായതിനാൽ തന്നെ അധികൃതരുടെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
അതേ സമയം അടുത്ത ദിവസം തന്നെ സ്ലാബ് പുനസ്ഥാപിക്കുമെന്നും അതിനായുള്ള നടപടികൾ ആരംഭിച്ചതായും സൂചനയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button