CHANGARAMKULAM

ആലംങ്കോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ഉപതിരഞ്ഞെടുപ്പ് കനത്ത മഴയിൽ വോട്ടെടുപ്പ് തുടങ്ങി പ്രതീക്ഷയോടെ ഇരുമുന്നണികളും

ചങ്ങരംകുളം: നിർത്താതെ പെയ്യുന്ന മഴക്കിടെ ആലംങ്കോട്
ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലേക്ക് നടക്കുന്ന
ഉപതിരഞ്ഞെടുപ്പിന്റെ പോളിങ് ആരംഭിച്ചു.ഏറെ പ്രതീക്ഷയോടെയാണ് ഇരുമുന്നണികളും
തെരെഞ്ഞെടുപ്പിനെ നേരിടുന്നത്.ആലംങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ഏഴാം വാർഡ്
മെമ്പറുമായിരുന്ന എപി പുരുഷോത്തമന്റെ
നിര്യാണത്തെ തുടർന്നാണ് ഏഴാം വാർഡിൽ
ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

രണ്ട് ബൂത്തിലായി 1230 ഓളം വോട്ടർമാരാണ്
വാർഡിൽ ഉള്ളത്.2005ൽ 6 വോട്ടിന് ഡിഐസി
സഖ്യത്തോടെ മത്സരിച്ച മുബാറക്ക് യുഡിഎഫിന്റെ
കയ്യിലായിരുന്ന വാർഡ് പിടിച്ചെടുക്കുകയായിരുന്നു പിന്നീട് തുടർച്ചയായി 3 തവണ എൽഡിഎഫ്
സ്ഥാനാർത്ഥി വിജയിച്ചു.2011ൽ എപി
പുരുഷോത്തമൻ 12 വോട്ടിന് വിജയിച്ച് വാർഡ്
നിലനിർത്തി.
2016ൽ നിലവിലെ സിപിഎം സ്ഥാനാർത്ഥി ജയന്തി
241 വോട്ടിന് യുഡിഎഫ് സ്ഥാനാർത്ഥി ആയി
മത്സരിച്ച ബിന്ദുവിനെ പരാജയപ്പെടുത്തി.
പിന്നീട് 2021ൽ നടന്ന തെരെഞ്ഞെടുപ്പിൽ
നിലവിലെ യുഡിഎഫ് സ്ഥാനാർത്ഥി ശശി
പൂക്കേപുറത്തിനെ 37 വോട്ടിന്
പരാജയപ്പെടുത്തിയാണ് സിപിഎം നേതാവ്
കൂടിയായ പുരുഷോത്തമൻ വാർഡ്
നിലനിർത്തിയത്.

ഇരുമുന്നണികൾക്കും അഭിമാന പോരാട്ടമായ ഏഴാം
വാർഡിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്
പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉൾപ്പെടെ
എംഎൽഎമാരും എംപിമാരും അടക്കമുള്ള പ്രമുഖ
നേതാക്കൾ ഉദിനുപറമ്പിൽ പ്രചരണത്തിന്
എത്തിയിരുന്നു.ചിയ്യാനൂർ ഉദിനുപറമ്പ് ഞാറക്കുന്ന്
ആലംങ്കോട് പ്രദേശങ്ങൾ ഉൾപ്പെടുന്ന ഏഴാം
വാർഡിൽ ഇരു മുന്നണികൾ വിജയപ്രതീക്ഷ
തന്നെയാണ് വെച്ച് പുലർത്തുന്നത്. എൻഡിഎ
സ്ഥാനാർത്ഥിയായി ബിജെപിയുടെ സുബി
ചേലക്കൽ മത്സരരംഗത്ത് ഉണ്ടെങ്കിലും വാർഡിൽ
വിജയപ്രതീക്ഷ ഇല്ലാത്തതിനാൽ പ്രചരണരംഗത്ത്
ബിജെപി സജീവമല്ല.

ചിയ്യാനൂർ നാട്ടുകല്ലിങ്ങൽ
അംഗണവാടി,ഉദിനുപറമ്പ് മദ്രസ എന്നീ രണ്ട്
ബൂത്തുകളിലാണ് പോളിങ് നടക്കുന്നത്.നിലവിൽ
യുഡിഎഫിന് 8ഉം എൽഡിഎഫിന് 11ഉം ഇണ്
പഞ്ചായത്തിലെ വോട്ടിങ് നില.ബുധനാഴ്ച കാലത്ത്
ആലംങ്കോട് ഗ്രാമപഞ്ചായത്ത് ഹാളിൽ വോട്ടെണ്ണൽ
നടക്കും പത്ത് മണിയോടെ തന്നെ
ഫലപ്രഖ്യാപനവും നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button