CHANGARAMKULAM
അറ്റകുറ്റ പണിക്കായി അടച്ചിട്ട സബീന റോഡ് ഭാഗികമായി തുറന്നു കൊടുത്തു
ചങ്ങരംകുളം: നിർമാണത്തിന്റെ പേരിൽ മാസങ്ങളായിഅടച്ചു കെട്ടിയ ആലംകോട് സബീന റോഡ് ഗതാഗതത്തിനായി ഭാഗികമായി തുറന്നു കൊടുത്തു.ട്രൈനെജ്
സ്ലാബ് നിർമാണം പൂർത്തിയായിട്ടും സാങ്കേതിക കാരണങ്ങൾ പറഞ്ഞു റോഡ് അടച്ചു കെട്ടിയിരിക്കുകയായിരുന്നു.വാഹനങ്ങൾ അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂടെയായിരുന്നു പോയിരുന്നത്.ഇത് മൂലം
അപകടങ്ങളും,ഗതാഗതപ്രശ്നങ്ങളും
വ്യാപകമായിരുന്നു. യാത്രക്കാരുടെ പരാതി വ്യാപകമായപ്പോൾ എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധത്തിന്റെ ഭാഗമായി ഫ്ളക്സും, കൊടിയും സ്ഥാപിച്ചിരുന്നു.ഇതേ തുടർന്ന് അധികൃതർ അടുത്ത ദിവസം തന്നെ തൊഴിലാളികളെ കൊണ്ട് വന്നു റോഡ് സഞ്ചാരയോഗ്യമാക്കുന്ന പ്രവർത്തി നടത്തുകയായിരുന്നു. റോഡ് തുറന്നതോടെ നിരവധി യാത്രക്കാർക്കാണ് ആശ്വാസമായത്.