CHANGARAMKULAM

സ്റ്റോപ്പിൽ ഇറക്കിയില്ല; കെഎസ്ആർടിസിക്കെതിരെ യുവതിയുടെ പരാതി

ചങ്ങരംകുളം : രാത്രി യാത്രയ്ക്കിടെ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാതെ വിജനമായ സ്ഥലത്ത് ഇറക്കിയെന്നാരോപിച്ച് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ യുവതി പോലീസിൽ പരാതി നൽകി. കോക്കൂർ സ്വദേശിനി ശ്രീലക്ഷ്മിയാണ് പരാതി നൽകിയത്.
കുറ്റിപ്പുറത്ത് നിന്ന് ചങ്ങരംകുളത്തേക്കുള്ള യാത്രയ്ക്കിടെ കോലിക്കര സ്റ്റോപ്പിൽ ഇറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബസ് നിർത്തിയില്ലെന്നാണ് പരാതി. തുടർന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള കടവല്ലൂരിൽ രാത്രി 10 മണിയോടെ ഇറക്കിവിട്ടതായും യുവതി ആരോപിച്ചു. പിന്നീട് പിതാവിനെ വിളിച്ചുവരുത്തിയാണ് വീട്ടിലെത്തിയതെന്ന് പരാതിയിൽ പറയുന്നു.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ചങ്ങരംകുളം പോലീസിൽ പരാതി നൽകി.

ചിത്രം: എ ഐ നിർമ്മിതം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button