പി.എച്ച്.ഡി. ബിരുദം നേടി എടപ്പാൾ കോലൊളമ്പ് സ്വദേശിനി ഷെറീന മുജീബ്
എടപ്പാൾ: പി.എച്ച്.ഡി. ബിരുദം നേടി എടപ്പാൾ കോലൊളമ്പ് സ്വദേശിനി ഷെറീന മുജീബ്. മെഡിസിന അൽറ്റർനെറ്റിവ – ദി ഓപ്പൺ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഫോർ കംപ്ലീമെന്ററി മെഡിസിൻസ്- കോളമ്പോ സർവ്വകലാശാലയിൽ നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എടപ്പാൾ കോലൊളമ്പ് സ്വദേശിനിയും എടപ്പാൾ
നടുവട്ടം മെഡിക്കോളേജ്
പ്രിൻസിപ്പളുമായ ഷെറീന മുജീബ് റഹിമാൻ പി.എച്ച്.ഡി. ബിരുദം കരസ്ഥമാക്കിയത്.
“Holistic and Integrated Approach to Treat Varicose Veins & Insufficiency Venous Disorders Through Specialization in Acupuncture Techniques” എന്ന വിഷയത്തിൽ തയ്യാറാക്കിയ ഗവേഷണപ്രബന്ധം പ്രൊഫ. ഡോ:സമീഉല്ലായുടെ മാർഗനിർദേശത്തിലാണ് പൂർത്തിയായത്. മെഡി കോളേജ് ഡയറക്ടർ മുജീബ് റഹ്മാന്റെ ഭാര്യയും ചങ്ങരംകുളം ചാന്ദ്നി മുഹമ്മദിന്റെയും ജമീല യുടെയും മകളുമാണ് ഷെറീന. മക്കൾ അഹ്‌മദ് യാസീൻ, അയ്മീൻ ഇഹ്‌സാൻ, അഹ്സനി താഹസീൻ.