KUTTIPPURAM

ജനകീയ വികസന പത്രിക പ്രകാശനം വ്യാഴാഴ്ച കുറ്റിപ്പുറത്ത് വെച്ച് നടക്കും

കുറ്റിപ്പുറം: കുറ്റിപ്പുറം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുറ്റിപ്പുറം പഞ്ചായത്ത് അടിസ്ഥാനമാക്കി തയ്യാറാക്കിയ ജനകീയ വികസന പത്രികയുടെ പ്രകാശനം വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിക്ക് കുറ്റിപ്പുറം റിറ്റ്സി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ്റ് നസീറ പറത്തൊടി നിർവഹിക്കും.ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 150 പഞ്ചായത്തുകളിൽ ജനകീയ വികസനപത്രിക തയ്യാറാക്കുന്നുണ്ട്. ജില്ലയിൽ 12 പഞ്ചായത്തുകളിലാണ് തയ്യാറാക്കുന്നത്. ഇതിനോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി വിവിധയിടങ്ങളിലായി മൂന്നു വാഹനജാഥകൾ നടത്തും.കുറ്റിപ്പുറം മേഖലാ ജാഥ നവംബർ രണ്ടിന് രാവിലെ 11-ന് കുറ്റിപ്പുറത്ത് സ്വീകരണം നൽകും. വികസന പത്രിക എല്ലാ വാർഡുകളിലും ചർച്ച ചെയ്യുമെന്നും ജനകീയാസൂത്രണം- പിന്നിട്ട വഴികൾ, മുന്നോട്ടുള്ള പാതകൾ എന്ന വിഷയത്തിൽ ചർച്ച നടത്തുമെന്നും ഭാരവാഹികളായ ഹമീദ് കക്കട്ടിൽ, കൺവീനർ ബഷീർ പൂക്കോട്ട്, വി.രാജലക്ഷ്മി, എ.ഗീത എന്നിവർ കുറ്റിപ്പുറത്ത് വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button