EDAPPAL

എടപ്പാൾ ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു

എടപ്പാൾ: സമഗ്ര മേഖലകളിലെയും വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്കു മുന്നിൽ തുറന്നവതരിപ്പിച്ച് എടപ്പാൾ ഗ്രാമപഞ്ചായത്ത് വികസന സദസ് ജനശ്രദ്ധയാകർഷിച്ചു. തട്ടാൻപടി സ്റ്റാർ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.വി.സുബൈദയുടെ അദ്ധ്യക്ഷതയിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്കിന് കീഴിലെ ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്ന പഞ്ചായത്താണ് എടപ്പാൾ പഞ്ചായത്തെന്ന് അദ്ദേഹം പറഞ്ഞു. ജനകീയ പദ്ധതികളാണ് പഞ്ചായത്ത് നടപ്പിലാക്കിയതത്രയും. ആരോഗ്യം, കായികം, അടിസ്ഥാന വികസനം, വിദ്യാഭ്യാസം മേഖലകളിൽ ഏറെ മുന്നേറാൻ പഞ്ചായത്തിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി എം.എൻ. ഷൈന വികസനരേഖ അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ. പി.പി.മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ഗായത്രി, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.ആർ. അനീഷ്, പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ക്ഷമ റഫീഖ്, മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. കുടുംബശ്രീ പ്രവർത്തകരുടെ ഉത്പന്നങ്ങളുടെയും പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ അവതരിപ്പിച്ച ഫോട്ടോ പ്രദർശനവും കെ-സ്മാർട്ട് സേവനവും വികസന സദസ്സിനെ ആകർഷകമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button