തിരൂർ
തിരൂരിൽ ട്രയിൻ തട്ടി മരണപ്പെട്ട നിലയിൽ ആളെ കണ്ടെത്തി
തിരൂർ: പെരുവഴിയമ്പലം പൂക്ക ഭാഗത്തു 625/4 A പോസ്റ്റിനു സമീപം റെയിൽവേ ട്രാക്കിനോട് ചേർന്ന് ഒരാളെ ട്രെയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തി. മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല.
പരിസരവാസി അല്ല എന്നാണ് അറിവ്. ട്രെയിനിൽ നിന്ന് വീണതാണോ എന്ന് സംശയമുണ്ട്, മൃതദേഹം റെയിൽവേ പോലീസ് എത്തി തിരൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.