Categories: Uncategorized

120-ൻ്റെ നിറവിൽ കുഞ്ഞീരുമ്മ, 116-ൽ മറിയാമ്മച്ചേച്ചി!!!

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;download-1-11-1024x1024&period;jpg" alt&equals;"" class&equals;"wp-image-39395"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുഞ്ഞീരുമ്മക്ക് പ്രായം 120&period; ഒരുപക്ഷെ ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയാകും കുഞ്ഞീരുമ്മ&period; അവരുടെ കൈമുത്തിയപ്പോൾ ഉണ്ടായ അനുഭൂതി വിവരാണാതീതമാണ്&period; വളാഞ്ചേരിക്കടുത്ത എടയൂർ പഞ്ചായത്തിലെ പൂക്കാട്ടിരിക്ക് സമീപമാണ് കുഞ്ഞീരുമ്മ താമസിക്കുന്നത്&period; കലമ്പൻ സൈതാലിയാണ് ഭർത്താവ്&period; അദ്ദേഹം മരിച്ചിട്ട് 44 വർഷം കഴിഞ്ഞു&period; 02&period;06&period;1903-ലാണ് കുഞ്ഞീരുമ്മ ജനിച്ചത്&period; ഖിലാഫത്ത് സമരകാലാത്ത് വയസ്സ് 17&period; വീട്ടിൽ ഒതുങ്ങിക്കഴിഞ്ഞിരുന്നതിനാൽ പുറംലോക വാർത്തകൾ കേട്ടത് കുറവാണ്&period; ഖിലാഫത്ത് സമരത്തിൽ കുഞ്ഞീരുമ്മയുടെ പിതാമഹനെ ബ്രിട്ടീഷുകാർ പിടിച്ച്‌ കൊണ്ടുപോയതും പിന്നീട് വിട്ടയച്ചതും അവർ ഓർമ്മിച്ചെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുഞ്ഞീരുമ്മ 14 പ്രസവിച്ചു&period; 5 പേർ പ്രസവത്തിലേ മരിച്ചു&period; 9 പേർ ബാക്കിയായി&period; ഇപ്പോൾ രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും ജീവിച്ചിരിപ്പുണ്ട്&period; നിരവധി തലമുറകളിലായി കുഞ്ഞീരുമ്മയുടെ മക്കളും പേരമക്കളുമെല്ലാമായി ഉദ്ദേശം അഞ്ഞൂറോളം പേരുണ്ട്&period; എല്ലാവരെയും കൂട്ടി ഉമ്മയുടെ 120-ാം പിറന്നാൾ ആഘോഷിക്കാനുള്ള പുറപ്പാടിലാണ് മക്കൾ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;73cc8da8-63b0-4248-84d0-374255957fa1-1024x576&period;jpg" alt&equals;"" class&equals;"wp-image-39458"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നല്ല ഓർമ്മശക്തിയും സംസാരശേഷിയും കുഞ്ഞീരുമ്മ നൂറ്റിഇരുപതാം വയസ്സിലും കാത്ത് സൂക്ഷിക്കുന്നു&period; കണ്ണിനും കാഴ്ചയുണ്ട്&period; കേൾവി ശേഷി അൽപം കുറവാണ്&period; കാണുമ്പോൾ &&num;8220&semi;തസ്ബീഹ് മാല&&num;8221&semi; &lpar;ജപമാല&rpar; കയ്യിലുണ്ട്&period; നല്ല വൃത്തിയുള്ള വസ്ത്രധാരണം&period; കറുപ്പ് സൂപ്പും വെള്ള പെൺകുപ്പായവും തൂവെള്ള ഓയിൽ തട്ടവും ധരിച്ച് വീൽചെയറിൽ കുഞ്ഞീരുമ്മ ഇരിക്കുന്നത് കാണാൻ എന്തൊരു ചേലാണെന്നോ&quest; രണ്ട് ചെവിയിലും നിറയെ സ്വർണ്ണച്ചിറ്റുകൾ&period; കാതിലെ സ്വർണ്ണക്കമ്മലിട്ട തുള തൂങ്ങിക്കിടപ്പുണ്ട്&period; പഴയ മലബാറിലെ തനി മാപ്പിള മങ്ക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വളാഞ്ചേരി കാട്ടിപ്പരുത്തിയിലെ പ്രഗൽഭ നാട്ടുവൈദ്യനായിരുന്ന മമ്മു ഗുരുക്കളുമായി ഇവർക്ക് ബന്ധമുണ്ടത്രെ&period; ആ വൈദ്യ പാരമ്പര്യത്തിലെ ഈടുറ്റ കണ്ണിയായ ചങ്ങമ്പള്ളി ആലിക്കുട്ടി ഗുരുക്കളുടെ സഹോദരിയുടെ മകളാണ് കുഞ്ഞീരുമ്മ&period; ഫിദൽകാസ്ട്രോയെ ഇൻ്റെർവ്യു ചെയ്യാൻ അവസരം കിട്ടിയ എക്കാലത്തെയും മികച്ച ഫുട്ബോളർമാരിൽ ഒരാളായ ഡീഗോ മറഡോണ കാസ്ട്രോയോട് സമ്മതം ചോദിച്ച് അദ്ദേഹത്തെ ഒന്ന് തൊട്ടു&period; അതേകുറിച്ച് മറഡോണ പിന്നീട് പറഞ്ഞത് &&num;8220&semi;ഞാൻ അകാശം തൊട്ടു&&num;8221&semi; എന്നാണ്&period; 120 വയസ്സുള്ള കുഞ്ഞീരുമ്മയുടെ കൈകൾ തടവിയപ്പോൾ എനിക്കും പറയാൻ തോന്നിയത് അതേ വാക്കുകളാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;ba344b2d-2a97-4f48-b527-bc4194d0b5ef-1024x680&period;jpg" alt&equals;"" class&equals;"wp-image-39459"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സുഹൃത്ത് ഗഫൂർ അമ്പലത്തിങ്ങലിൻ്റെ മകൾ ഫാത്തിമാ നഹാന് എസ്&period;എസ്&period;എൽ&period;സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A&plus; ലഭിച്ചതിലെ സന്തോഷം പങ്കിടാൻ അവളെയും കൂട്ടിയാണ് ഗഫൂറുമൊത്ത് കുഞ്ഞീരുമ്മയെ കാണാൻ പോയത്&period; ഒരേക്കർ നാൽപ്പത് സെൻ്റ് നെൽവയൽ സ്വന്തമായുള്ളതിനാൽ അവർക്കിതുവരെ ക്ഷേമ പെൻഷനൊന്നും കിട്ടിയിട്ടില്ല&period; മക്കളും മരുമക്കളും നിധി പോലെയാണ് കുഞ്ഞീരുമ്മയെ നോക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">78 വർഷങ്ങൾക്കു മുൻപ് മുവ്വാറ്റുപുഴ വാളകംകുന്നക്കാലിൽനിന്നും മലബാറിലെ കരുവാരകുണ്ടിലേക്ക് കുടിയേറിപ്പാർത്ത പാപ്പാലിൽ മറിയാമ്മഉതുപ്പിന് പ്രായം 115&period; 3 ഇരട്ടക്കുട്ടികളടക്കം 14 മക്കൾ&period; കൊടിയദാരിദ്ര്യത്തിലും മറിയാമ്മച്ചേച്ചി അവരെ പട്ടിണിയറിയിക്കാതെ പോറ്റിവളർത്തി&period; ജീവിത പങ്കാളി വിടപറഞ്ഞിട്ട് നാല് പതിറ്റാണ്ടിലധികമായി&period; ഏകവരുമാന മാർഗ്ഗമായ നെൽകൃഷിയിൽ ഭർത്താവിനെ സഹായിച്ചുപോന്ന കഥകൾ അവരിപ്പോഴും നിറഞ്ഞ ആവേശത്തോടെ അയവിറക്കുന്നത് കേൾക്കാൻ നല്ല രസമാണ്&period; യാതൊരു അസുഖവും പിടിപെടാതെ നോക്കാൻ മറിയാമ്മച്ചേച്ചി പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്ന് മരുമക്കൾ സാക്ഷ്യപ്പെടുത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഒന്നരമണിക്കൂർ അവരുമൊത്ത് ചെലവിട്ടത് അവിസ്മരണീയമായി&period; ഇളയ മകൻ പൗലോസിന് പ്രായം 63&period; അദ്ദേഹത്തിൻ്റെ വീട്ടിലാണ് മറിയാമ്മച്ചേച്ചി താമസിക്കുന്നത്&period; പരമ്പരാഗത ക്രൈസ്തവ വേഷത്തിലുള്ള ഇരിപ്പിൽ തന്നെ അവരുടെ മുഖത്ത് പ്രതിഫലിക്കുന്ന ആകർഷണീയത ഒന്നുവേറെത്തന്നെ&period; മക്കളുടെ വീട്ടിൽ മാറിമാറി മാറിയാമ്മച്ചേച്ചി താമസിക്കും&period; ആരെയും മുഷിപ്പിക്കില്ല&period; കേൾവിശേഷി അൽപം കുറവുള്ളതിനാൽ ഉച്ചത്തിൽ സംസാരിക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മൂത്തമകളെ പ്രസവിക്കുമ്പോൾ മറിയാമ്മച്ചേച്ചിക്ക് പ്രായം 26&period; അവരിന്ന് ജീവിച്ചിരുന്നെങ്കിൽ 88 വയസ്സുണ്ടാകും&period; രണ്ടാമത്തെ മകൾ സാറാമ്മ 86-ലും ചുറുചുറുക്കോടെ അമ്മയുടെ അടുത്തിരിക്കുമ്പോൾ ശരിക്കും അതൊരു അൽഭുതക്കാഴ്ച്ചയായി&period; 82-കാരനായ കുര്യാക്കോസും 75 വയസ്സുള്ള വർഗീസും 68-കാരിയായ അന്നമ്മയും പിന്നെ ഇളയ മകൻ പൗലോസും ചേർന്ന് മറിയാമ്മച്ചേച്ചിയെ ഇഹലോകത്തെ സ്വർഗീയ സുഖത്തിലെന്ന പോലെയാണ് പരിപാലിക്കുന്നത്&period; അവരുടെ നെറ്റിയിൽ ഉമ്മവെച്ച് അനുഗ്രഹം തേടിയാണ് മടങ്ങിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മറിയാമ്മച്ചേച്ചിയുടെ ഇളയ മകൻ പൗലോസിൻ്റെ മകൻ സനൽ പൗലോസ് ഒരു വർഷത്തിലധികമായി എന്നെ വീട്ടിലേക്ക് ക്ഷണിക്കുന്നു&period; വളാഞ്ചേരിയിൽ നിന്ന് ഒന്നരമണിക്കൂർ യാത്ര ചെയ്താലേ സനലിൻ്റെ വീട്ടിലെത്താനാവൂ&period; തൻ്റെ അമ്മുമ്മയോടുള്ള സനലിൻ്റെ കരുതൽ മനസ്സിൽ മായാതെ നിന്നു&period; എന്തായാലും പോകണമെന്ന് നിശ്ചയിച്ചു&period; സനലിന് ഒമാനിലാണ് ജോലി&period; നാട്ടിൽ വരുന്ന സമയം അദ്ദേഹം അറിയിച്ചു&period; സ്നേഹമസൃണമായ സനൽ പൗലോസിൻ്റെ ക്ഷണം സ്വീകരിച്ച് മറിയാമ്മച്ചേച്ചിയുടെ വീട്ടിലെത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഏറെ സമയം അവരുമൊത്ത് കൊച്ചു വർത്തമാനങ്ങൾ പറഞ്ഞിരുന്നു&period; സുഭിക്ഷമായ ഭക്ഷണമാണ് വീട്ടുകാർ ഒരുക്കിയിരുന്നത്&period; ഞങ്ങൾക്ക് ഉച്ചയൂണ് നൽകാൻ ഇടക്കിടെ മരുമക്കളെ മറിയാമ്മച്ചേച്ചി ഓർമ്മിപ്പിച്ചു&period; തൻ്റെ ചുണ്ടുവിരലിൽ മക്കളെയും മരുമക്കളെയും മറിയാമ്മച്ചേച്ചി നിർത്തിയിരുന്ന പഴയ നാളുകൾ ചെറു ചിരിയോടെ മരുമക്കൾ പങ്കുവെച്ചു&period; ആജ്ഞാ ശക്തിയുടെ തീക്ഷ്ണത അവരുടെ കണ്ണുകളിൽ ഇപ്പോഴും ജ്വലിച്ച് നിൽക്കുന്ന പോലെ തോന്നി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">120-കാരി കുഞ്ഞീരുമ്മയും 116-കാരി മാറിയാമ്മച്ചേച്ചിയും അൽഭുതങ്ങളുടെ നിലവറ തീർത്ത് പ്രായം മറന്ന് സസുഖം ജീവിക്കുന്നു&period; ഒരു മാസത്തിനിടയിലാണ് ഇരുവരെയും കാണാൻ ഭാഗ്യം കിട്ടിയത്&period; അവരുടെ കൈകൾ മുത്തിയാണ് യാത്രപറഞ്ഞിറങ്ങിയത്&period; ആ മനുഷ്യമാലാഖമാരെ ദൈവം അനുഗ്രഹിക്കട്ടെ&period; പ്രായമായ അച്ഛനമ്മമാരെ വൃദ്ധസദനങ്ങളിൽ തള്ളുന്ന കൊടുംപാപികൾക്ക് കൺമുന്നിൽ കാണാൻ കഴിയുന്ന ജീവിച്ചിരിക്കുന്ന &&num;8220&semi;ദേവത&&num;8221&semi;കളാണ് കുഞ്ഞീരുമ്മയും മാറിയാമ്മച്ചേച്ചിയും&period; ഇരുവർക്കും സർവ്വേശ്വരൻ സർവ ഐശ്വര്യങ്ങളും ചൊരിയട്ടെ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&&num;8220&semi;പ്രായമായവരുടെ തണൽ ദൈവത്തിൻ്റെ തണലാണെന്ന്&&num;8221&semi; പാടിയ മഹാകവി അല്ലാമാ മുഹമ്മദ് ഇക്ബാലിൻ്റെ വരികൾ എത്ര മനോഹരം&excl;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി

കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി. 115 വർഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ…

6 hours ago

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ പ്രശ്നോത്തരിയും ആലാപന മത്സരവും സംഘടിപ്പിച്ചു

ചങ്ങരംകുളം: കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ മാസത്തോടനുബന്ധിച്ച് അമ്മമാർക്കായി നടത്തിയ രാമായണ പ്രശ്നോത്തരിയും വാൽമീകി രാമായണ ആലാപന മത്സരവും മാതൃകാപരമായി.…

6 hours ago

പൈതൃക കർഷകസംഘം ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ചു

​ചങ്ങരംകുളം: എറവറാംകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൈതൃക കർഷകസംഘം (Reg No: MPM/CA/130/2023) വാങ്ങിയ പുതിയ ട്രാക്ടറിന്റെയും അത്യാധുനിക ഫാം മിഷിനറികളുടെയും…

7 hours ago

എ.ജെ.ബി.എസ് ചേകന്നൂർ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞ

എടപ്പാൾ :എ.ജെ.ബി.എസ് ചേകന്നൂർ സ്കൂളിലെ 2026-27 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങും അനുമോദന സദസ്സും സ്കൂളിൽ…

7 hours ago

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

പൊന്നാനി: പൊന്നാനിയുടെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐ.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം അലുംനി…

7 hours ago

പൊന്നാനി കപ്പൽ നിർമാണ കേന്ദ്രം ഓഗസ്റ്റിൽ പ്രവർത്തന സജ്ജമാകും; ആദ്യ യാനം 2027 ഡിസംബറിൽ പുറത്തിറങ്ങും

പൊന്നാനി: തുറമുഖ വികസന ചരിത്രത്തിൽ നാഴികക്കല്ലായി കപ്പൽ നിർമാണ കേന്ദ്രം അടുത്ത മാസത്തോടെ പ്രവർത്തന സജ്ജമാകും. പൊന്നാനിയിൽ നിർമിക്കുന്ന ആദ്യ…

7 hours ago