SPECIAL

10 വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ അംജദ് നാട്ടിലേക്ക്..

ശരീരത്തിലെ രക്തത്തിൽ മാരകമായ രോഗത്തിന്
അടിമയായ പത്തു വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ ഏക പോംവഴിയായി ഡോക്ടർമാർ പറഞ്ഞത് 10 ലക്ഷത്തിൽ ഒരാളിൽ ഒരുപക്ഷെ മാച്ചായേക്കാവുന്ന കുട്ടിയുടെ രക്തത്തിലെ അതേ stem cell കണ്ടെത്തി, ഒരാഴ്ച നീളുന്ന പ്രോസസ്സിലൂടെ മാറ്റിവെക്കുക. കേരളം മുഴുവൻ അനുയോജ്യമായ രക്ത സാമ്പിൾ തേടിയുള്ള അന്വേഷണത്തിന് ഒടുവിൽ ഒരു നിയോഗം പോലെ 2024-ൽ മാമോക്കിൽ വെച്ച് നടത്തിയ blood stem cell ക്യാമ്പിലെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ, ഭാഗ്യവശാൽ ഇപ്പോൾ യുഎഇയിൽ ജോലി ചെയ്യുന്ന മാമോക്കിയൻ അംജദ് റഹ്‌മാന്റെ stem cell രോഗിയായ കുട്ടിയുമായി perfect match !!

ഏറെ പ്രതീക്ഷയോടെ, പ്രാർത്ഥനയോടെ കുട്ടിയുടെ വേണ്ടപ്പെട്ടവർ അംജദിനെ വിവരം അറിയിച്ചപ്പോൾ, ഇത് അവന് കിട്ടിയ ദൈവനിയോഗമായും അപൂർവ അവസരമായും കണക്കാക്കി പൂർണ്ണ സമ്മതം കൊടുത്തു!! അംജുവിന്റെ പ്രിയതമയും കുടുംബവും കൂടി ഇതിന് പൂർണ്ണ സമ്മതം കൊടുത്തതോടെ ഇന്ന് രാത്രി യുഎഇയിൽ നിന്നും എറണാകുളം അമൃത ആശുപത്രിയിലെ ആ പത്തു വയസ്സുകാരനെ സാധാരണ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരാൻ നിറ പുഞ്ചിരിയോടെ അംജു വിമാനം കയറുന്നു…

മഹത്തായ ഈ ജീവൻ രക്ഷാ ദൗത്യത്തിന് തയ്യാറായ അംജദിനെ അഭിനന്ദിക്കുന്നതിനൊപ്പം, നമുക്ക് പ്രാർത്ഥിക്കാം രണ്ടു പേർക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതെ ഈ സർജറി വിജയകരമായി പൂർത്തീകരിക്കപ്പെടാനും രണ്ടു പേരും പൂർണ്ണ ആരോഗ്യത്തോടെ ഉടൻ സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനും…

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button