MALAPPURAM

മലപ്പുറം ഫെസ്റ്റ് ജൂൺ 17ന് തുടങ്ങും

അബുദാബി∙ മഹിതം മലപ്പുറം എന്ന പേരിൽ അബുദാബി മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന മലപ്പുറം ഫെസ്റ്റ് 2023 ജൂൺ 17, 18 തീയതികളിൽ നടക്കും.
മലപ്പുറത്തിന്റെ കലാ സാംസ്‌കാരിക, കായിക പാരമ്പര്യവും രുചി വൈഭവങ്ങളും പ്രവാസ ലോകത്തു പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ആഘോഷത്തിന്റെ ബ്രോഷർ ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ടി.കെ സലാം പുറത്തിറക്കി.
കെഎംസിസി സെക്രട്ടറി ഹംസ ഹാജി പാറയിൽ യോഗം ഉദ്ഘാടനം ചെയ്തു. ഹിദായത്ത്, റഷീദലി മമ്പാട്, ബിരാൻകുട്ടി, കുഞ്ഞിപ്പ മൊങ്ങം, സി.കെ ഹുസൈൻ, ബഷീർ വറ്റലൂർ, ഹസ്സൻ അരിക്കൻ, ഷംസുദ്ധീൻ, മുനീർ എടയൂർ, നൗഷാദ് തൃപ്രങ്ങോട്, സാൽമി പരപ്പനങ്ങാടി, ഷമീർ പുറത്തൂർ, നാസർ വൈലത്തൂർ, സിറാജ് ആതവനാട്, എ.വി ഷാഹിർ, സൈയ്ദുമുഹമ്മദ് വളാഞ്ചേരി, അസീസ് കാളിയാടൻ, ഹംസ കോയ, അഷ്റഫ് അലി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button