THAVANUR
ഹിൽടോപ് പബ്ലിക് സ്കൂളിൽ റോബോട്ടിക് എക്സിബിഷൻ സംഘടിപ്പിച്ചു

മറവഞ്ചേരി : ഹിൽടോപ് പബ്ലിക് സ്കൂളിൽ റോബോട്ടിക് എക്സിബിഷൻ സംഘടിപ്പിച്ചു. ‘ അസിസ്റ്റ ഇന്നവേറ്റ് ടെക് ഫെസ്റ്റ് ‘ -ൽ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത പ്രൊജക്ടുകളുടെ പ്രദർശനം നടന്നു. Light following robot ,
Human following robot , Auto water saving system , Earthquake alarm തുടങ്ങിയ വിവിധതരം working മോഡലുകൾ വിദ്യാർഥികൾ തയ്യാറാക്കിയിരുന്നു.
ഉദ്ഘാടനം രക്ഷിതാവായ ഷമീർ നിർവ്വഹിച്ചു. ചെയർമാൻ മുസ്തഫ തങ്ങൾ, പ്രിൻസിപ്പൽ ഝാൻസി പി.കെ., ജനറൽ സെക്രട്ടറി മരക്കാർ ഹാജി, ട്രഷറർ അബ്ദുൽ ഹമീദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
