സർവ്വോദയ മേള ഇന്നുമുതൽ 12 വരെ തവനൂർ കേളപ്പജി നഗറിൽ നടക്കും.
തിരുന്നാവായ : രാഷ്ട്രപിതാവ് മഹാത്മജിയുടെ ചിതാഭസ്മം നാളാനദിയിൽ നിമജ്ജനം ചെയ്തതിൻ്റെ സ്മരണയിൽ നടക്കുന്ന 78-ാമത് തിരുന്നാവായ സർവ്വോദയ മേള ഇന്നുമുതൽ 12 വരെ തവനൂർ കേളപ്പജി നഗറിൽ നടക്കും.
‘ഗാന്ധിമാർഗ്ഗം ലോകത്തിൻ്റെ പ്രതീക്ഷ’ എന്ന പ്രമേയം അടിസ്ഥാനമാക്കി നടക്കുന്ന മേളയുടെ ഭാഗമായി ഇന്ന് രാവിലെ 10 മണിക്ക് തവനൂർ കെ.എം.ജി. യു.പി.സ്കൂളിൽ
ഗാന്ധി ഫോട്ടോ പ്രദർശനവും 2 മണിക്ക് കേളപ്പജി അനുസ്മരണവും നടക്കും.
വൈകുന്നേരം 4 മണിക്ക് കേളപ്പജിയുടെ ഭവനത്തിൽ നിന്ന് ആരംഭിച്ച് കേളപ്പജി നഗറിലേക്ക് ദീപശിഖാ പ്രയാണവും ഛായാചിത്രഘോഷയാത്രയും നടക്കും.
5 മണിക്ക് ഖാദി ഗ്രാമ വ്യവസായ പ്രദർശന ഉദ്ഘാടനവും നടക്കും.
10 ന് രാവിലെ 10 മണിക്ക് അഖില ഭാരത ചർക്ക സംഘം @100 , ഖാദി സമ്മേളനം എന്നിവയും 2 മണിക്ക് കാർഷിക സമ്മേളനവും, 4 മണിക്ക് ഉദ്ഘാടന സമ്മേളനവും നടക്കും.
11 ന് രാവിലെ 10 മണിക്ക് വിദ്യാർത്ഥി – യുവജന സമ്മേളനവും, 2.30 ന് സർവ്വോദയ സംഗമവും
4 മണിക്ക് ഗാന്ധി അംബേദ്കർ സംവാദവും 5 മണിക്ക് ഗാന്ധി പുരസ്കാര സമർപ്പണവും നടന്നു. 11 ന് 6 മണിക്ക് പത്മശ്രീ. രാമചന്ദ്ര പുലവരും സംഘവും അവതരിപ്പിക്കുന്ന പ്രത്യേക പരിപാടിയായ
‘ ഗാന്ധിക്കൂത്ത് ‘അരങ്ങേറും.
12 ന് രാവിലെ 6 മണിക്ക് ശാന്തി യാത്ര നടക്കും.
7 മണിക്ക് ഗാന്ധിസ്മൃതി സദസ്സ്,10 മണിക്ക് കാവ്യാർച്ചനയും പുസ്തക പ്രകാശനവും , ഉച്ചക്ക് 2 ന് സാംസ്കാരിക സമ്മേളനവും, 4.30 ന് സമാപന സമ്മേളനവും അരങ്ങേറും.
എല്ലാ ദിവസവും വൈകുന്നേരം 7 മണിക് കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ മുൻ എം.പി.:സി. ഹരിദാസ് ,
കെ. രവീന്ദ്രൻ, എ.എം.രോഹിത്ത്,
അടാട്ട് വാസുദേവൻ,
പ്രണവം പ്രസാദ്,
വി.ആർ. മോഹനൻ നായർ എന്നിവർ അറിയിച്ചു.