MALAPPURAM
സൗജന്യ ഡയാലിസിസ് നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു
എരമംഗലം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാപനമായ മാറഞ്ചേരി ഡയാലിസിസ് സെന്ററിൽനിന്ന് സൗജന്യ ഡയാലിസിസ് നടത്തുന്നതിന് നിർധന രോഗികളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഡയാലിസിസ് കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന അപേക്ഷാഫോറം വെള്ളിയാഴ്ചക്കകം പൂരിപ്പിച്ചു നൽകണം. റേഷൻകാർഡ്, ആധാർകാർഡ്, ചികിത്സാരേഖകൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്നും ബ്ലോക്ക് പ്രസിഡൻറ് അഡ്വ. ഇ സിന്ധു അറിയിച്ചു.














