നിലാവ് പദ്ധതി വിളക്കുകൾ കത്തിയില്ല, യു ഡി എഫ് മെമ്പർമാർ പ്രതിഷേധിച്ചു

ചങ്ങരംകുളം:നന്നംമ്മുക്ക് ഗ്രാമ പഞ്ചായത്ത് ചേലകടവ്, മൂക്കുതല പ്രദേശങ്ങളിൽ നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച തെരുവ് വിളക്കുകളിൽ പലയതും കാത്താതെ ആയിട്ട് രണ്ട് മാസങ്ങളോളമായെന്നും.
നിരന്തരം പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരോട് മെമ്പർമാർ ബോർഡ് യോഗത്തിൽ വിഷയം അറിയിക്കുകയും, രേഖാമൂലം അവശ്യപ്പെട്ടിട്ടും വേണ്ട നടപടി എടുക്കാത്തതിൽ യു ഡി എഫ് മെമ്പർമാർ പഞ്ചായത്ത് ഓഫ്സിന് മുന്നിൽ പ്രതിഷേധം അറിയിച്ചു.
ഏപ്രിൽ 08 ന് നടന്ന പഞ്ചായത്ത് ബോർഡ് യോഗത്തിൽ ഈ വിഷയം മെമ്പർമാർ സൂചിപ്പിച്ചിട്ടും, തെരുവ് വിളക്ക് അജണ്ടയിൽ ഇല്ലാത്ത കാര്യമാണെന്നും, ചർച്ച ചെയ്യുവാൻ കഴിയില്ലെന്നും പറഞ്ഞു പ്രസിഡന്റ് യോഗം അവസാനിപ്പിച്ച് ഇറങ്ങി പോകുകയാണ് ചെയ്തതെന്നും യു ഡി എഫ് മെമ്പർമാർ പറഞ്ഞു.
ഇത്തരത്തിലുള്ള ജനകിയ വിഷയങ്ങളിൽ മുഖം തിരിഞ്ഞു നിൽക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള അധികാരികൾ ഈ വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിച്ചില്ലങ്കിൽ ശക്തമായ സമര പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും മെമ്പർമാർ അറിയിച്ചു














