MALAPPURAM
മലപ്പുറത്ത് എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയില്‍


മലപ്പുറം: കോട്ടക്കലിൽ ലഹരിമരുന്നായ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിലായി. പുറങ്ങ് കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ് (26), പെരുമ്പടപ്പ് ഐരൂർ സ്വദേശികളായ വെളിയത്ത് ഷാജഹാൻ (29), വെളിയത്ത് ഹാറൂൺ അലി (29) എന്നിവരെയാണ് കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ നിന്ന് വിൽപ്പനക്കെത്തിച്ച 50 ഗ്രാം ക്രിസ്റ്റൽ എം.ഡി.എം.എ ആണ് ഇവരിൽ നിന്ന് കണ്ടെത്തിയത്. പിടിയിലായവർ ലഹരി കടത്തു സംഘമാണെന്ന് പൊലീസ് അറിയിച്ചു.













