തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു; തീപിടുത്തം കല്യാണ ഓട്ടത്തിനിടെ
May 21, 2023
തൃശ്ശൂരിൽ കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപിടിച്ചു. ആർക്കും പരുക്കില്ല. അപകടം നടന്നത് തൃശ്ശൂർ ചേലക്കര കൊണ്ടാഴിയിലായിരുന്നു. തീപിടുത്തത്തിൽ ട്രാവലർ പൂർണമായി കത്തി നശിച്ചു. കല്യാണ ഓട്ടത്തിനിടെ ഓഡിറ്റോറിയത്തിൽ ആദ്യ ഘട്ടത്തിൽ ആളുകളെ അർഹിച്ച ശേഷം രണ്ടാം ഘട്ടത്തിലേക്ക് ആളുകളെ എടുക്കുന്നതിനായി എത്തിയ സമയത്താണ് തീപിടുത്തം ഉണ്ടാകുന്നത്. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. വളരെ പെട്ടെന്ന് വാഹനത്തിൽ തീ ആളിപിടിക്കുകയായിരുന്നു. ഡ്രൈവർ ഉടൻ തന്നെ പുറത്തിറങ്ങി. ആളുകൾ വാഹനത്തിൽ ഇല്ലാതിരുന്നത് ഒഴിവാക്കിയത് വലിയൊരു ദുരന്തമാണ്. ചേലക്കോട് കരണംകുന്നത്ത് ഹരികൃഷ്ണനാണ് വാഹനം ഓടിച്ചത്.