സ്നേഹപൂർവ്വംപരിരക്ഷാകുടുംബസംഗമം
തവനൂർ: തവനൂർഗ്രാമപഞ്ചായത്തിൻ്റയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ പരിരക്ഷ കുടുംബ സംഗമം നടത്തി. പരിരക്ഷാ അംഗങ്ങളും, കുടുംബാഗങ്ങളും, ജനപ്രതിനിധികൾ, ജീവനക്കാർ, അശ പ്രവർത്തകൾ, സന്നദ്ധ പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. ഷമീലിൻ്റെ നേതൃത്വത്തിൽ മാജിക് ഷോ,കലാഭവൻ രവീന്ദ്രൻ്റെ നേതൃത്വത്തിൽ കോമഡി ഷോ, തിരുവാതിരകളി, കരോക്ക ഗാനമേള എന്നിവ നടന്നു. പരിരക്ഷ അംഗങ്ങൾക്ക് സമ്മാന കിറ്റും വിതരണം നടത്തി. പരിരക്ഷ സേവന രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് സ്നേഹോപഹാരം എം.എൽ. എ. നൽകി. മറവഞ്ചേരി റിഫാ പാലസിൽ വെച്ചു നടന്ന “സ്നേഹപൂർവ്വം ” പരിരക്ഷാ കുടുംബ സംഗമം എം.എൽ.എ ഡോ.കെ .ടി.ജലീൽ ഉദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ. ഷാജി അറയ്ക്കൽ, പഞ്ചായത്ത് സെക്രട്ടറി ടി.അബ്ദുൾ സലീം, കെ.ലിഷ,എം.വി, വിമൽ, പി.എസ്.ധനലക്ഷ്മി, എം.ബാലകൃഷ്ണൻ, എം.വി.കുഞ്ഞാപ്പുട്ടി, സി.സബിൻ, എ.അബ്ദുള്ള,,വി.എം.സജി രാജേഷ് പ്രശാന്തിയിൽ എന്നിവർ പ്രസംഗിച്ചു.