സെമിനാർ സംഘടിപ്പിച്ചു

തവനൂർ : വനിതാ ശാക്തികരണം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും സാമൂഹിക സംരഭക്വത്വവുമായി സ്ത്രീകൾ മുന്നിട്ടിറങ്ങണമെന്നും
തിരൂരിലെ ഹയർ എജ്യുക്കേഷൻ രംഗത്തും വനിതാ ശാക്തീകരണ മേഖലയിലും പ്രശസ്തമായ ബ്ലൂബെൽ അക്കാദമി സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. അക്കാദമിയിൽ നിന്ന് തൊഴിലധിഷ്ടിത കോഴ്സുകൾ വിജയകരമായി പൂർത്തിയാവർക്കുള്ള കോൺവെക്കേഷൻ
തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. എ.പി.ജെ ഫൗണ്ടേഷൻ ചെയർമാൻ സി.കെ.ലത്തീഫ് കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു.
തിരൂർ ചേമ്പർ ഓഫ്
കൊമേഴ്സ് വർക്കിംങ്ങ് പ്രസിഡൻ്റ്
പി.പി. അബ്ദു റഹിമാൻ മുഖ്യ പ്രഭാഷണം നടത്തി.എം. ഫെബിന പരിശിലനത്തിന് നേതൃത്വം നൽകി. പി. ഹഫീസ്, പി.ഷഹാന,എം.അഞ്ജലി, വി. രാജി, പി. ഷൈബി മോൾ എന്നിവർ സംസാരിച്ചു.
ഫോട്ടോ: തിരൂർ ബ്ലൂബെൽ അക്കാദമിയിൽ നിന്ന് തൊഴിലധിഷ്ടിത കോഴ്സുകൾ വിജയകരമായി പൂർത്തിയാവർക്കുള്ള കോൺവെക്കേഷനിൽ
തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ സർട്ടിഫിക്കറ്റുകൾ വിതരണോത്ഘാടനം നിർവഹിക്കുന്നു
