CHANGARAMKULAMLocal news
സിറാജുൾ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ ലോക ജനസംഖ്യാ ദിനം ആചരിച്ചു


കല്ലുംപുറം:സിറാജുൾ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ജനസംഖ്യാ ദിനം ആചരിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ നടന്ന പരിപാടി സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. ലോകത്ത് ജനസംഖ്യ വർദ്ധിക്കുന്നതിന്റെ ദോഷഫലങ്ങളെ പറ്റി കുട്ടികളെ ബോധവൽക്കരിച്ചു. ലോക ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ പ്രദർശനം, ക്വിസ് പ്രോഗ്രാം, മ്യൂസിക്കൽ ഡ്രാമ,എന്നിവ സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ അവതരിപ്പിച്ച മ്യൂസിക്കൽ ഡ്രാമ വേറിട്ട കാഴ്ചയായി. പ്രിൻസിപ്പാൾ ലിനി ഷിബു അധ്യക്ഷത വഹിച്ചു. പരിപാടികൾക്ക് അഡ്മിനിസ്ട്രേറ്റീവ് കോർഡിനേറ്റർ അബ്ദുൾ നാസർ, പ്രിൻസിപ്പാൾ ലിനി ഷിബു, സിമി അനിൽ എന്നിവർ നേതൃത്വം നൽകി
