മലപ്പുറം | സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടന്നെ നടപ്പാക്കണമെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി ഇ ഒ) ജില്ലാ വനിതാ സംഗമം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ശമ്പള പരിഷ്കരണം വൈകിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിയിലും ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന സര്‍ക്കാറിന്‍റെ നിഷേധാത്മക സമീപനത്തിലും സംഗമം പ്രതിഷേധിച്ചു.
ജില്ലയിലെ ഏഴ് താലൂക്കിലെയും സി.ഇ.ഒ വനിതാ വിംങ് ഭാരവാഹികളും സംഗമത്തില്‍ പങ്കെടുത്തു.
സംഗമം സി.ഇ.ഒ സംസ്ഥാന വര്‍ക്കിംങ് പ്രസിഡന്‍റ് ഹാരിസ് ആമിയന്‍ ഉദ്ഘാടനം ചെയ്തു. സര്‍വ്വീസില്‍ നിന്നും വിരമിച്ച സി.ഇ.ഒ ജില്ലാ പ്രസിഡന്‍റ് വാക്യത്ത് റംലക്ക് ജില്ലാ കമ്മിറ്റിയുടെ ഉപഹാരവും നല്‍കി. ജില്ലാ വൈസ് പ്രസിഡന്‍റ്
വി.കെ.സുബൈദ അധ്യക്ഷനായി
ജില്ലാ പ്രസിഡന്‍റ് മുസ്തഫ അബ്ദുല്‍ ലത്തീഫ് ജന സെക്രട്ടറി അനീസ് കൂരിയാടന്‍,കെ.കുഞ്ഞിമുഹമ്മദ്,കെ.പി.ജല്‍സമിയ, സാലി മാടമ്പി,വി.എന്‍.ലൈല,ബേബി വഹീദ,പി.മുസ്തഫ,ശാഫി പരി,കെ.ടി.മുജീബ്,ഇ.സി.സിദ്ധീഖ്,പി.നിയാസ് ബാബു , റസിയ പന്തല്ലൂര്‍ പ്രസംഗിച്ചു. പുതിയ ജില്ലാ വനിതാ വിംങ് ഭാരവാഹികളായി വി.കെ.സുബൈദ (പ്രസിഡന്‍റ്) ബേബി വഹീദ,ഷെരീഫ മുതൂര്‍ ,മുംതാസ് പാങ്ങ്,ഫാത്തിമ എടക്കര,റഫീഖമോള്‍ (വൈസ് പ്രസിഡന്‍റുമാര്‍)റംലത്ത് പരപ്പനങ്ങാടി,ഷാഹിന എരുമമുണ്ട,റംല വളാഞ്ചേരി,സാജിദ സമീഹത്ത് (സെക്രട്ടറിമാര്‍) രജിത അനന്താവൂര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
എരുമപ്പെട്ടി:എയ്യാൽ സ്വദേശിനിയായ വിദ്യാർത്ഥിനി കോളേജിൽ കുഴഞ്ഞ് വീണ് മരിച്ചു.കുത്ത്കല്ല് ഒലക്കേങ്കിൽ ഔസേഫ് മകൾ കൃപ (21) ആണ് മരിച്ചത്. തൃശൂർ…
ചങ്ങരംകുളം:സി പി ഐ എം ചെറവല്ലൂർ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ സഖാവ് വി എസ്…
എടപ്പാൾ : അച്യുതാനന്ദൻ മുഖ്യമന്ത്രിയായ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണുംമുൻപ് അദ്ദേഹത്തെ ജനങ്ങൾ മുഖ്യമന്ത്രിയാക്കിയ സംഭവം എടപ്പാളുകാർ ഇപ്പോഴും ഓർക്കുന്നു. തിരഞ്ഞെടുപ്പുകഴിഞ്ഞ് വോട്ടെണ്ണാൻ…
കുറ്റിപ്പുറം : ഗ്രാമ പഞ്ചായത്തിന്റെയും പിഡബ്ല്യുഡിയുടെയും റോഡിലുള്ള കുഴികൾ മാസങ്ങളായി നികത്താതിരുന്ന സാഹചര്യത്തിൽ കുറ്റിപ്പുറം ടൗണിലെ യുവാക്കൾ രംഗത്തിറങ്ങി കുഴികൾ…
ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് 2004 മുതൽ വിജയകരമായി നടന്നുവരുന്ന 'ലിറ്റിൽ സ്കോളർ' വിജ്ഞാനോത്സവം മെഗാ ക്വിസ് ഈ വർഷവും ഓഫ്‌ലൈനായി…
കേരളത്തിന്റെ വിപ്ലവ നായകൻ ഒടുവിൽ നിത്യതയിലേക്ക് മടങ്ങി. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ ഇനിയൊരു…