Categories: KERALA

കേരളത്തിന്റെ വിപ്ലവ നായകൻ ഒടുവിൽ നിത്യതയിലേക്ക് മടങ്ങി

&NewLine;<p class&equals;"wp-block-paragraph">കേരളത്തിന്റെ വിപ്ലവ നായകൻ ഒടുവിൽ നിത്യതയിലേക്ക് മടങ്ങി&period; കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ ഇനിയൊരു ഓർമ മാത്രം&period; നൂറ്റാണ്ട് പിന്നിട്ട ഇതിഹാസ ജീവിതത്തിൽ രാഷ്ട്രീയകേരളത്തിന്റെ സമരാഗ്നിയായി കത്തിജ്വലിച്ച് നിന്ന വ്യക്തിത്വത്തിന് വീരോചിതമായ യാത്രയയപ്പാണ് നാടും നാട്ടുകാരും നൽകിയത്&period; പുന്നപ്രയിലെ രക്തസാക്ഷികൾക്കും സമരനായകർക്കും സമീപത്തായി ഒടുവിൽ വിഎസും അവസാനിക്കാത്ത ഉറക്കത്തിലേക്ക് മടങ്ങി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്നുച്ചയോടെ ആലപ്പുഴ പുന്നപ്ര വീട്ടിലെത്തിച്ച ഭൗതിക ദേഹം വിവിധയിടങ്ങളിലെ പൊതുദർശനത്തിന് ശേഷം രാത്രി 8&period;10ഓടെയാണ് വലിയ ചുടുകാട്ടിലേക്ക് കൊണ്ടുപോയത്&period; ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഭൗതിക ദേഹം വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുവന്നത്&period; 22 മണിക്കൂർ നീണ്ട വിലാപയാത്ര പുന്നപ്രയിലെ വീട്ടിലെത്തിയത് ഇന്നുച്ചയ്ക്ക് 12&period;25ന്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കോരിച്ചൊരിയുന്ന മഴയത്ത് നൂറുകണക്കിനാളുകളുടെ അകമ്പടിയോടെ വിഎസിന്റെ ഭൗതിക ദേഹം രാത്രി 8&period;50ഓടെ വലിയ ചുടുകാട്ടിലെത്തിച്ചു&period; മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ ഇതിന് മുമ്പായി വലിയ ചുടുകാട്ടിൽ എത്തിയിരുന്നു&period; 8&period;58 ഓടെ ഭൗതിക ദേഹം നേതാക്കൾ ചേർന്ന് ചിതയിലേക്ക് എടുത്തു&period; 9 മണിയോടെ പോലീസിന്റെ ഗാർഡ് ഓഫ് ഓണർ&period; ആയിരങ്ങളുടെ കണ്ഠങ്ങളിൽ നിന്നും കണ്ണേ കരളേ വിഎസ്സേ എന്ന മുദ്രവാക്യങ്ങൾ ഉയരുന്നതിനിടെ 9&period;16ഓടെ മകൻ അരുൺകുമാർ ചിതയ്ക്ക് തീ കൊളുത്തിയതോടെ വിരോജ്ജ്വലമായ ഓർമകൾ ബാക്കി വെച്ച് വിഎസ് മടങ്ങി&period; നേരത്തെ&comma; പുന്നപ്രയിലെ വസതിയിലെ പൊതുദർശനത്തിന് ശേഷം ഭൗതിക ദേഹം എത്തിച്ചത് ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കാണ്&period; ഇവിടെ നിന്ന് വൈകുന്നേരത്തോടെ ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിലേക്ക് എത്തിച്ചു&period; പതിനായിരക്കണക്കിന് ആളുകളാണ് വസതിയും ഡിസിയും റിക്രിയേഷൻ ഗ്രൗണ്ടിലുമായി പൊതുദർശനത്തിൽ പങ്കെടുത്തത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കോരിച്ചൊരിയുന്ന മഴയിലും അണയാത്ത ആവേശത്തോടെ മുദ്രവാക്യം വിളികളുമായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടം തങ്ങളുടെ പ്രിയസഖാവിന് അന്ത്യയാത്ര നൽകാനായി ആലപ്പുഴയിൽ എത്തിച്ചേർന്നിരുന്നു&period; വടക്ക് കാസർകോട് മുതൽ തെക്ക് തിരുവനന്തപുരം വരെയുള്ള നാടുകളിലെ ജനങ്ങൾ ഒരേ മനസോടെ ഒരേ വികാരത്തോടെ ആലപ്പുഴയിലേക്ക് ഒഴുകി എത്തിയപ്പോൾ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ നേതാക്കളും റെഡ് വളൻഡിയർമാരും ഏറെ പണിപ്പെട്ടിരുന്നു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പരാതികൾ കേൾക്കാൻ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മാറഞ്ചേരിയിൽ കളക്ടറെ നേരിൽ കണ്ട് പരാതി പറയാം; ആദ്യ 50 പേർക്ക് നേരിട്ട് അവസരം

മാറഞ്ചേരി:ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കുന്നതിനും പരിഹാരനടപടികൾ സ്വീകരിക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം ഗ്രാമപഞ്ചായത്തുകളിലേക്ക് എത്തുന്ന 'ഡിസ്ട്രിക്ട് കണക്ട്' പദ്ധതി നവംബർ…

16 hours ago

ഓപറേഷൻ ജലസുരക്ഷ; ജില്ലയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി

മലപ്പുറം: ജലാശയങ്ങളിലേക്ക് മലിനജലവും മാലിന്യങ്ങളും തള്ളുന്നത് തടയുന്നതിനായി ജില്ലയിൽ നടപ്പാക്കിയ 'ഓപറേഷൻ ജലസുരക്ഷ' പരിശോധനയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി.…

16 hours ago

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്.

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്. ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിൽനിന്നുള്ള വിവരങ്ങൾ പരിശോധിച്ചാകും…

19 hours ago

മദ്യപാനികളും, മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയയ്ക്കരുത്’; കർശന നിർദേശവുമായി ഐജി

മദ്യപാനികളും, ജനങ്ങളോട് മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസ് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി അയയ്ക്കരുതെന്ന് കർശന നിർദേശവുമായി ഐജി പി പ്രകാശ്.…

19 hours ago

മെർക്കുറി കലർന്ന ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗം; തനിക്കും മെംമ്പ്രനസ് നെഫ്രോപ്പതി ബാധിച്ചെന്ന് ഗായകൻ സലീം കോടത്തൂർ

തിരുവനന്തപുരം: മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് മെംമ്പ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗം ബാധിച്ചതായി ഗായകൻ സലീം…

22 hours ago

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ; ഭക്തർക്ക് വലിയ ആശ്വാസം

കുറ്റിപ്പുറം | മിനിപമ്പയിലെ അയ്യപ്പഭക്തരുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി നാല് പുതിയ വാട്ടർ ടാങ്കുകൾ എത്തിച്ചു. തവനൂർ എം.എൽ.എ. വി.എസ്. ജോയി,…

22 hours ago