Categories: KERALA

സര്‍ക്കാരും വ്യാപാരികളും നേര്‍ക്കുനേര്‍; മറ്റന്നാള്‍ മുതല്‍ എല്ലാ കടകളും എല്ലാ ദിവസവും തുറക്കും

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;IMG&lowbar;20210701&lowbar;223732-1024x723&period;jpg" alt&equals;"" class&equals;"wp-image-3616"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>തിരുവനന്തപുരം&colon; പെരുന്നാൾ കണക്കിലെടുത്ത് എല്ലാകടകളും എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകാത്തതിനാൽ മറ്റന്നാൾ മുതൽ സ്വന്തം നിലയ്ക്ക് കടകൾ പൂർണമായും തുറക്കാൻ വ്യാപാരികൾ&period; നിലവിലെ ഇളവുകൾ പര്യാപ്തമല്ലെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീൻ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ടിപിആർ അടിസ്ഥാനത്തിലുള്ള നിലവിലെ നിയന്ത്രണരീതി തന്നെ തെറ്റാണെന്നാണ് പ്രതിപക്ഷ നിലപാട്&period; കൊവിഡിൽ തകർന്നവരെ സഹായിക്കാൻ സർക്കാർ കൊവിഡ് ദുരന്ത നിവാരണ കമ്മീഷൻ രൂപീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;1-01-1-1024x266&period;png" alt&equals;"" class&equals;"wp-image-3714"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>കോഴിക്കോട്ട് പരസ്യമായി രംഗത്തിറങ്ങിയ വ്യാപാരികളുടെ സമരം പൊതുവികാരമായി കണക്കിലെടുത്ത് കൂടിയാണ് നിയന്ത്രണങ്ങളിൽ ഇന്ന് സർക്കാർ പുനഃപരിശോധന നടത്തിയത്&period; പക്ഷെ ഇത് പോരെന്ന് വ്യക്തമാക്കുകയാണ് വ്യാപാരികൾ&period; കൊവിഡ് കാലത്ത് ഉടനീളം തകർച്ചയിലായിരുന്ന മേഖലയാണിത്&period; പെരുന്നാൾ പശ്ചാത്തലത്തിൽ എല്ലാദിവസവും എല്ലാ കടകളും തുറക്കണമെന്ന ആവശ്യത്തിലുറച്ചു നിൽക്കുകയാണ്&period; സർക്കാരനുവദിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തുറക്കാനാണ് തീരുമാനം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കോഴിക്കോട് ഇന്നും വ്യാപാരികളുടെ സമരമുണ്ടായി&period; തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും സമര പരമ്പര&period; ബ്യൂട്ടി പാർലറുകൾ ഇനിയും തുറക്കാനനുവദിക്കാത്തതിൽ ബ്യൂട്ടിഷ്യന്മാരും തെരുവിലിറങ്ങി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സമരങ്ങളെ പിന്തുണയ്ക്കുന്ന പ്രതിപക്ഷം&comma; ടിപിആർ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പാടാക്കുന്ന നിലവിലെ രീതിയെത്തന്നെ ചോദ്യം ചെയ്യുകയാണ്&period; കൃത്യമായ പരിശോധനകൾ പോലും നടക്കാത്ത അശാസ്ത്രീയമായ രീതി മാറ്റണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇളവുകൾ വ്യാപനത്തിനിടയാക്കുമെന്ന മുന്നറിയിപ്പ് നിലനിൽക്കെ&comma; കൂടുതൽ മേഖലകളിൽ നിന്ന് ഇളവുകൾ കൂടിയേ തീരൂ എന്ന് സർക്കാരിന് മുകളിൽ സമ്മർദ്ദം ശക്തമാവുകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ടിപിആർ അടിസ്ഥാനമാക്കി തദ്ദേശഭരണസ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ നടപ്പാക്കരുതെന്നും&comma; എത്ര കൊവിഡ് രോഗികളുണ്ട് എന്നത് കണക്കാക്കി വേണം നിയന്ത്രണങ്ങൾ എന്നുമാണ് വിദഗ്ധസമിതി നിർദേശിച്ചത്&period; മിക്കയിടങ്ങളിലും ടെസ്റ്റുകളുടെ എണ്ണം കൂട്ടി&comma; ആളുകളെ ആകർഷിച്ച് ടിപിആർ കുറയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്&period; ടെസ്റ്റിൽ പങ്കെടുത്ത് സമ്മാനങ്ങൾ ഓഫർ ചെയ്യുന്ന തദ്ദേശഭരണസ്ഥാപനങ്ങൾ പോലുമുണ്ട്&period; എന്നാൽ അവിടത്തെ കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നാലും ടിപിആർ കുറഞ്ഞ് കാണുന്നതിനാൽ&comma; നിയന്ത്രണങ്ങൾ അതനുസരിച്ചിട്ടുള്ളത് മാത്രമായിരിക്കും&period; ഇത് അശാസ്ത്രീയമാണെന്നാണ് വിദഗ്ധസമിതി ചൂണ്ടിക്കാട്ടുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അതേസമയം&comma; കടകൾ തുറക്കുന്നത് ചില ദിവസങ്ങളിൽ മാത്രമാകുന്നതിലെ അശാസ്ത്രീയതയും വിദഗ്ധസമിതി ചൂണ്ടിക്കാട്ടുന്നു&period; ഈ ദിവസങ്ങളിൽ വലിയ തിരക്കാണ് കടകളിൽ അനുഭവപ്പെടുന്നതെന്നും വിദഗ്ധസമിതി നിരീക്ഷിക്കുന്നു&period; അതിന് പകരം ഓഫീസുകളുടെയും കടകളുടെയും പ്രവർത്തനസമയം കൂട്ടുകയാണ് വേണ്ടതെന്നും നിർദേശം ഉയർന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മൂന്നാം തരംഗം നമ്മുടെ തൊട്ടടുത്തുണ്ടെന്നും&comma; എല്ലാ തരത്തിലും ജാഗ്രത വേണമെന്നും ഐഎംഎയും മുന്നറിയിപ്പ് നൽകിയിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പെരുമ്പടപ്പ് സ്വദേശി ഡോ. മുന്നാസ് അബുദാബിയിൽ നിര്യാതനായി

മലപ്പുറം പെരുമ്പടപ്പ് പുത്തൻ പള്ളി സ്വദേശി ഡോ. മുന്നാസ് (32) അബുദാബിയിൽ വച്ച് നിര്യാതനായി. എൽ എൽ എച്ച് ഹോസ്പിറ്റൽ…

2 hours ago

പേരാമ്പ്ര സ്‌ട്രോങ്ങ് റൂം വിവാദം: റിട്ടേണിംഗ് ഓഫിസര്‍ക്കെതിരേ നടപടിയെടുത്തില്ലെന്ന് യുഡിഎഫ്; നാളെ കോടതിയെ സമീപിക്കും

കോഴിക്കോട്: കോഴിക്കോട് സ്‌ട്രോങ്ങ് റൂമിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍ക്കെതിരെ യുഡിഎഫ്. നാളെ…

2 hours ago

കടവല്ലൂരിൽ നിർത്തിയിട്ട കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ച് അപകടം’3 പേര്‍ക്ക് പരിക്കേറ്റു

കടവല്ലൂരിൽ നിർത്തിയിട്ട കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ച് അപകടം.കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപം ഇന്നലെ ആയിരുന്നു അപകടം നടന്നത്.എറണാകുളത്തുനിന്നും…

5 hours ago

തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളിൽ കനത്ത സുരക്ഷ

നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതൽ വെെകിട്ട് ആറ് മണിവരെയാണ് പോളിംഗ്. തമിഴ്നാട്ടിലെ…

5 hours ago

മഅദിൻ മുദരിസ് അസ്‌ലം അഹ്‌സനി വാഹനാപകടത്തിൽ മരിച്ചു

യുവ പണ്ഡിതനും മഅ്‌ദിൻ അക്കാദമിയിലെ പ്രധാന മുദരിസുമായ അസ്‌ലം അഹ്‌സനി തലക്കടത്തൂർ(41)വാഹനാപകടത്തിൽ മരണപ്പെട്ടു.ഇന്നലെ വൈകുന്നേരം മലപ്പുറം മേൽമുറിയിൽ നടന്ന അപകടത്തിൽ…

5 hours ago