Categories: MALAPPURAM

സംസ്ഥാനത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ കടത്ത് കേസ്; മുഖ്യപ്രതി കില്ല സുബ്ബറാവു പിടിയില്‍

25 കോടിയിലേറെ രൂപ വില വരുന്ന ഹാഷിഷ് ഓയില്‍ പിടികൂടിയ കേസിലെ മുഖ്യപ്രതിയാണ് ഇയാള്‍

തൃശൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ കടത്ത് കേസിലെ മുഖ്യ പ്രതി ഒരു വര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍. ആന്ധ്രയിലെ രാജമുദ്രിക്ക് സമീപം ചിത്രശാല സ്വദേശി കില്ല സുബ്ബറാവുവിനെയാണ് കൊരട്ടി പൊലീസ് പിടികൂടിയത്. 25 കോടിയിലേറെ രൂപ വില വരുന്ന ഹാഷിഷ് ഓയില്‍ പിടികൂടിയ കേസിലെ മുഖ്യപ്രതിയാണ് ഇയാള്‍.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് രണ്ടിനായിരുന്നു മുരിങ്ങൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് പേരെ പിടികൂടുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ വേട്ടയായിരുന്നു ഇത്. സംസ്ഥാനത്തിനകത്തേക്ക് കഞ്ചാവും ലഹരിമരുന്നും എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് അന്ന് പിടിയിലായത്. ഇവരുടെ ഫോണ്‍ കോളുകളും ബാങ്ക് ഇടപാടുകളും കേന്ദ്രീകരിച്ച് നടന്ന തുടരന്വേഷണത്തിലാണ് കില്ല സുബ്ബറാവുവിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്.

നിരവധി തവണ അന്വേഷണസംഘം ആന്ധ്രപ്രദേശില്‍ പ്രതിക്കായി പോയെങ്കിലും മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ രാജമുദ്രി പോലുള്ള മലകളിലും മറ്റും കയറി രക്ഷപ്പെടുകയായിരുന്നു. മലയോരമേഖലയിലെ ഇയാളുടെ താമസസ്ഥലം പൊലീസ് കണ്ടെത്തിയെങ്കിലും അവിടെ നിന്ന് പിടികൂടുകയെന്നത് ശ്രമകരമായിരുന്നു. തുടര്‍ന്ന് ആന്ധ്ര പൊലീസിന്റെ കൂടി സഹകരണത്തോടെയാണ് പ്രതിയെ അവിടെ പോയി കസറ്റഡിയിലെടുത്തത്.

ആന്ധ്രയിലും ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. കൊരട്ടി എസ് ഐ മുഹമ്മദ് ഷിഹാബ് കുട്ടശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. കുടുതല്‍ അന്വേഷണത്തിനായി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ്എച്ച്ഒ ബി കെ അരുണ്‍ പറഞ്ഞു.

Recent Posts

സ്വര്‍ണ വില ഉയരങ്ങളിലേയ്ക്ക്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും പുതിയ റെക്കോര്‍ഡിട്ട് സ്വര്‍ണവില. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ കൂടിയതോടെ ഒരു പവന്‍…

10 minutes ago

ജ്യോത്സ്യനെ നഗ്നനാക്കി ഹണിട്രാപ്പില്‍ കുടുക്കി; സ്ത്രീയും സുഹൃത്തും അറസ്റ്റില്‍

പാലക്കാട്: ജ്യോത്സ്യനെ വീട്ടില്‍ വിളിച്ചുവരുത്തി സ്ത്രീയോടൊപ്പം നഗ്നനാക്കി നിർത്തി വിഡിയോയും ഫോട്ടോയും എടുത്ത് ബ്ലാക്ക്മെയില്‍ ചെയ്ത കേസില്‍ രണ്ടുപേർ അറസ്റ്റില്‍.മലപ്പുറം…

35 minutes ago

സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

തവനൂർ : തവനൂർ റോഡ് ജങ്ഷനിൽ സ്വകാര്യബസും ലോറിയും കുട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് കോഴിക്കോട്ടേക്ക്‌ പോകുകയായിരുന്ന…

2 hours ago

ആശാ വര്‍ക്കേഴ്സ് സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്ന് പ്രതിഷേധ പൊങ്കാലയിടും

ആറ്റുകാല്‍ പൊങ്കാല ദിവസമായ ഇന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാ വര്‍ക്കേഴ്സ് പ്രതിഷേധ പൊങ്കാലയിടും. കഴിഞ്ഞ 32 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍…

2 hours ago

ചങ്ങാതിക്കൂട്ടം സ്നേഹച്ചിറക് വിരിച്ചു; അവർ വിമാനത്തിൽ പറന്നു

കൊണ്ടോട്ടി : കുറച്ചുപേർചേർന്ന് ഒരു കൂട്ടായ്മ രൂപവത്കരിച്ച് മാസംതോറും വരിസംഖ്യ പിരിച്ച് നാട്ടിലെ സാധാരണക്കാർക്കായി വിനോദയാത്ര നടത്തുക- ‘എത്ര മനോഹരമായ…

2 hours ago

പാളം മുറിച്ചുകടക്കുമ്പോൾ ട്രെയിൻ തട്ടി അച്ഛനും രണ്ടുവയസുകാരനായ മകനും മരിച്ചു

പാലക്കാട് ലക്കിടിയിൽ ട്രെയിൻ തട്ടി രണ്ടുമരണം. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അച്ഛനും കുഞ്ഞുമാണ് ട്രെയിൻ തട്ടി മരിച്ചത്. കിഴക്കഞ്ചേരി കാരപ്പാടം…

2 hours ago