ചങ്ങാതിക്കൂട്ടം സ്നേഹച്ചിറക് വിരിച്ചു; അവർ വിമാനത്തിൽ പറന്നു

&NewLine;<p class&equals;"wp-block-paragraph">കൊണ്ടോട്ടി &colon; കുറച്ചുപേർചേർന്ന് ഒരു കൂട്ടായ്മ രൂപവത്കരിച്ച് മാസംതോറും വരിസംഖ്യ പിരിച്ച് നാട്ടിലെ സാധാരണക്കാർക്കായി വിനോദയാത്ര നടത്തുക- &OpenCurlyQuote;എത്ര മനോഹരമായ ആശയം&comma; പക്ഷേ ഇതെല്ലാം നടക്കുമോ’&quest; സംശയമുണ്ടെങ്കിൽ കൊണ്ടോട്ടിക്കടുത്ത് വിളയിൽ ഗ്രാമത്തിലേക്ക് വരിക&period; അവിടെ ചങ്ങാതിക്കൂട്ടം എന്നൊരു കൂട്ടായ്മയുണ്ട്&period; നാലുമാസം മുൻപ് ഊട്ടിയിലേക്ക് വിനോദയാത്ര സംഘടിപ്പിച്ച ഇവർ കഴിഞ്ഞദിവസം നാട്ടുകാരുമായി കരിപ്പൂരിൽനിന്ന് നെടുമ്പാശ്ശേരിയിലേക്ക് പറന്നു-ഒരു രൂപപോലും വാങ്ങാതെ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സർവീസിൽനിന്ന് വിരമിച്ചവരും മധ്യവയസ്കരുമെല്ലാം ഉൾപെട്ട 12 പേർചേർന്ന് ഒരു വർഷം മുൻപാണ് ചങ്ങാതിക്കൂട്ടം രൂപവത്കരിച്ചത്&period; എല്ലാമാസവും നിശ്ചിത സംഖ്യ വരിസംഖ്യയായി പിരിക്കും&period; ഈ പണം ഉപയോഗിച്ചാണ് നാല് മാസം മുൻപ് നാട്ടിലെ പാവപ്പെട്ട വയോജനങ്ങൾക്കായി ഊട്ടിയിലേക്ക് യാത്ര സംഘടിപ്പിച്ചത്&period; അടുത്തത് എന്ത് എന്ന ചർച്ച വിമാനത്തിൽ കയറാത്ത നാട്ടുകാരിലെത്തി&period; അവർക്കുവേണ്ടി യാത്ര നടത്തുകയാണെങ്കിൽ ഒരാളുടെ ചെലവ് വഹിക്കാമെന്ന് അധ്യാപകനായ മുരളി പറഞ്ഞതോടെ തീരുമാനവുമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഒരിക്കൽപ്പോലും വിമാനത്തിൽ കയറാത്ത&comma; 30 പേരെ കണ്ടെത്തിയിരുന്നെങ്കിലും 28 പേരാണ് യാത്ര പുറപ്പെട്ടത്&period; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഭർത്താവ് മരിച്ചവർക്കുമെല്ലാം മുൻഗണന നൽകിയാണ് ആളുകളെ തിരഞ്ഞെടുത്തത്&period; 96 കാരിയായ ദേവകി അന്തർജനമാണ് സംഘത്തിലെ പ്രായംകൂടിയ ആൾ&period; പ്രായംകുറഞ്ഞ ആളാവട്ടെ&comma; 55 കാരനായ അയ്യപ്പനും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ സംഘത്തിന് ആലുവ കടുങ്ങല്ലൂരിലെ നദീതീരം റിസോർട്ടിൽ ഗംഭീര സ്വീകരണം ലഭിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങാതിക്കൂട്ടത്തിലെ അംഗമായ രഞ്ജിത്തിന്റെ സുഹൃത്ത് റിജുവും ഭാര്യ സിന്ധുവുമാണ് സ്വീകരണം ഒരുക്കിയത്&period; സെയ്ദ് മുഹമ്മദ് ഫൈസിയുടെ ഉഗ്രൻ പ്രചോദക ക്ലാസും അവിടെ സംഘത്തിന് ലഭിച്ചു&period;വാട്ടർമെട്രോയും മറൈൻ ഡ്രൈവുമെല്ലാം യാത്രയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും സമയക്കുറവ് മൂലം ഒഴിവാക്കി&period; മെട്രോ ട്രെയിനിൽ കയറിയും ലുലുമാൾ സന്ദർശിച്ചും യാത്ര ആസ്വദിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പുരുഷോത്തമൻ എടക്കാട്ട്&comma; ഗംഗാധരൻ വടക്കീട്ടിൽ&comma; കുട്ടൻ വടക്കീട്ടിൽ&comma; രഞ്ജിത്ത് തിരുവാചോല&comma; ജയൻ കൊളങ്ങര എന്നിവരുടെ നേതൃത്വത്തിലാണ് സഫലം എന്ന പേരിൽ യാത്ര പോയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിരിച്ചുള്ള തീവണ്ടിയാത്രയിലും ഒരു സന്തോഷം സംഘത്തെ കാത്തിരുന്നു&period; ഇവരുടെ യാത്രയറിഞ്ഞ് സനീഷ് എന്നൊരാൾ കാച്ചിലും പഴുത്ത ചക്കയും ഞാലിപ്പൂവൻ പഴവും ബ്രഡുമെല്ലാമായി റിസോർട്ടിൽ വന്നിരുന്നെങ്കിലും ഇവർ പോയിരുന്നു&period; പിന്നീട് ആലുവ റെയിൽവേസ്റ്റേഷനിൽ സനീഷ് എത്തി സാധനങ്ങൾ സംഘത്തിന് കൈമാറി -സ്നേഹത്തിൽ കുരുത്ത യാത്രയ്ക്ക് മധുരകരമായൊരു ശുഭ പര്യവസാനം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം

🎓 DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം2027-28 ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു! മികവുറ്റ വിദ്യാഭ്യാസം... മികച്ച ഭാവിയിലേക്ക്!നിങ്ങളുടെ കുഞ്ഞിന്റെ സ്വപ്നങ്ങൾക്കും കഴിവുകൾക്കും…

3 hours ago

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ നിർണ്ണായക മാറ്റം: ഡിസംബർ ഒന്നുമുതൽ ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ നിർബന്ധം; മൂന്ന് പരീക്ഷകൾ വിജയിച്ചാൽ മാത്രം ലൈസൻസ്

കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡിസംബർ ഒന്നുമുതൽ ലൈസൻസ് ലഭിക്കുന്നതിനായി…

3 hours ago

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ നിർണ്ണായക മാറ്റം: ഡിസംബർ ഒന്നുമുതൽ ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ നിർബന്ധം; മൂന്ന് പരീക്ഷകൾ വിജയിച്ചാൽ മാത്രം ലൈസൻസ്

കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡിസംബർ ഒന്നുമുതൽ ലൈസൻസ് ലഭിക്കുന്നതിനായി…

3 hours ago

നിയമപാഠങ്ങൾ നേരിട്ടറിയാൻ പോലീസ് സ്റ്റേഷൻ സന്ദർശിച്ച് തവനൂർ ഹൈസ്കൂളിലെ കുട്ടി പോലീസ്

തവനൂർ | സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി കെ.എം.ജി.വി.എച്ച്.എസ്.എസ് തവനൂർ ഹൈസ്കൂളിലെ എസ്.പി.സി. യൂണിറ്റിലെ കേഡറ്റുകൾ കുറ്റിപ്പുറം പോലീസ്…

3 hours ago

തോക്ക് കേസിൽ കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി; ഡിസംബർ 5 വരെ നിരീക്ഷണത്തിൽ.

സ്കൂളിൽ തോക്കുമായി എത്തിയ സംഭവത്തിൽ പിടിയിലായ കുട്ടിയെ തൃത്താല പോലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്തിയ ശേഷം ബുധനാഴ്ച രാത്രി പാലക്കാട്…

6 hours ago