‘ശങ്കുവിന്റെ ആവശ്യം നിഷ്കളങ്കം, പക്ഷേ അംഗൻവാടികളിലോ സ്‌കൂളുകളിലോ പൊരിച്ച കോഴിയും ബിരിയാണിയും നല്ല കാര്യമല്ല’

സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധനേടിയതായിരുന്നു അംഗൻവാടി വിദ്യാർഥി ശങ്കുവിന്റെ വീഡിയോ. അംഗൻവാടിയിലെ ഉപ്പുമാവ് മാറ്റി ബിരിയാണിയും പൊരിച്ച കോഴിയുമാക്കണമെന്നായിരുന്നു കുരുന്നിന്റെ ആവശ്യം.സംഭവം വൈറലായതോടെ ആരോഗ്യമന്ത്രി തന്നെ രംഗത്തെത്തി. അംഗൻവാടിയിലെ മെനു മാറ്റുന്നത് പരിഗണിക്കാമെന്നായിരുന്നു മന്ത്രി അറിയിച്ചത്. സംഭവം വലിയ രീതിയില്‍ വാർത്തയാകുകയും ചർച്ചയാകുകയും ചെയ്തു. അംഗൻവാടിയിലെ മെനു പരിഷ്കരിക്കണമെന്ന് മിക്കവരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമോ എന്നും ചോദ്യമുയർന്നു.
അംഗൻവാടികളിലും സ്കൂളുകളിലും പൊരിച്ച കോഴിയും ബിരിയാണിയും ഉച്ചഭക്ഷണമാക്കുന്നത് ഒരു നല്ല കാര്യമല്ലെന്ന് യുഎൻ ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടിയും അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. ഇപ്പോള്‍ തന്നെ മലയാളികളുടെ ഭക്ഷണശീലം ഏറെ അനാരോഗ്യകരമാണ്. അതെ സമയം തന്നെ വേണ്ടത്ര വ്യായാമങ്ങള്‍ ചെയ്യുന്നുമില്ല. കേരളം ജീവിത ശൈലീ രോഗങ്ങളുടെ തലസ്ഥാനമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു ഈ തലമുറയില്‍ ഇത് മാറാൻ പോകുന്നുണ്ട് എന്ന് തോന്നുന്നില്ല. വ്ലോഗുകാരും അണ്‍ലിമിറ്റഡ് കുഴിമന്തിക്കാരും ദിവസേന സദ്യക്കാരും പോത്തിൻ കാലുകാരും ഒക്കെയായി മൂന്നു നേരത്തെ ഭക്ഷണം ഒരു നേരം കഴിക്കുന്ന സ്വഭാവം രൂപപ്പെട്ടു കഴിഞ്ഞു. അതിനി മധ്യവയസ്സില്‍ തന്നെ ജീവിതത്തിന്റെ ഗുണനിലവാരം കുറക്കുന്ന ജീവിതശൈലീരോഗങ്ങള്‍ ആയി, ചികിത്സാചിലവുകള്‍ താങ്ങാൻ വ്യക്തികള്‍ക്കും സമൂഹത്തിന്റെ ആരോഗ്യപരിപാലന ചിലവുകള്‍ കൈകാര്യം ചെയ്യാൻ സർക്കാരിനും സാധിക്കാത്ത ഒരു പ്രതിസന്ധിയില്‍ എത്തുമ്ബോള്‍ മാത്രമേ ഈ മാറ്റത്തിന്റെ ഗുരുതരാവസ്ഥ നമ്മള്‍ മനസ്സിലാക്കുകയുള്ളൂ. ഒരു കുട്ടിയുടെ നിഷ്കളങ്കമായ നിർദ്ദേശത്തെ തുടർന്ന് ഉപ്പുമാവ് മാറ്റി ബിരിയാണിയാക്കുകയല്ല, കേരളത്തിലെ ഡയട്ടീഷ്യന്മാരും, ഡോക്ടർമാരും, സെലിബ്രിറ്റി ഷെഫുമാരും ഒക്കെ ചേർന്ന് എങ്ങനെയാണ് കേരളത്തിന്റെ സാഹചര്യത്തിന് യോജിച്ച കുട്ടികള്‍ ഇഷ്ടപ്പെടുന്ന, അവർക്ക് ആരോഗ്യകരമായ,അവരില്‍ ആരോഗ്യ ശീലങ്ങള്‍ വളർത്തുന്ന ഉച്ചഭക്ഷണം സ്‌കൂളുകളില്‍ കൊടുക്കുന്നതും അവരുടെ കുടുംബങ്ങളിലേക്ക് ആരോഗ്യകരമായ ഭക്ഷണത്തിന്റെ സന്ദേശം എത്തിക്കുക്കുന്നതും എങ്ങനെയാണെന്ന് ചർച്ച ചെയ്യാനുള്ള അവസരമാണെന്നും അദ്ദേഹം കുറിച്ചു.കുറിപ്പിന്റെ പൂർണരൂപം
ഉപ്പുമാവില്‍ നിന്നും ബിർണാണിയിലേക്ക്
കേരളത്തിലെ ഒരു ആംഗൻവാടിയിലെയോ നേഴ്സറിയിലെയോ ഒരു കുട്ടി തനിക്ക് ഉച്ചഭക്ഷണമായി ഉപ്പുമാവ് വേണ്ട ബിരിയാണിയും പൊരിച്ച കോഴിയും മതിയെന്ന് പറയുന്ന വീഡിയോ വൈറല്‍ ആയല്ലോ.
ഉച്ചഭക്ഷണം എന്താണ് നല്‍കുന്നതെന്ന് പരിഗണിക്കും എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. നല്ല കാര്യമാണ്. കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം നല്‍കണം, ആരോഗ്യകരമായ ഭക്ഷണം ഒരു ശീലമാക്കുന്നത് ചെറുപ്പകാലത്ത് തന്നെ തുടങ്ങണം.
പക്ഷെ അംഗൻ വാടികളിലോ സ്‌കൂളുകളിലോ ഇനി മുതല്‍ പൊരിച്ച കോഴിയും ബിരിയാണിയും ഉച്ചഭക്ഷണമാക്കുന്നത് ഒരു നല്ല കാര്യമല്ല. ഇപ്പോള്‍ തന്നെ മലയാളികളുടെ ഭക്ഷണശീലം ഏറെ അനാരോഗ്യകരമാണ്. അതെ സമയം തന്നെ വേണ്ടത്ര വ്യായാമങ്ങള്‍ ചെയ്യുന്നുമില്ല. കേരളം ജീവിത ശൈലീ രോഗങ്ങളുടെ തലസ്ഥാനമാകുന്നു.
ഈ തലമുറയില്‍ ഇത് മാറാൻ പോകുന്നുണ്ട് എന്ന് തോന്നുന്നില്ല. വ്ലോഗുകാരും അണ്‍ലിമിറ്റഡ് കുഴിമന്തിക്കാരും ദിവസേന സദ്യക്കാരും പോത്തിൻ കാലുകാരും ഒക്കെയായി മൂന്നു നേരത്തെ ഭക്ഷണം ഒരു നേരം കഴിക്കുന്ന സ്വഭാവം രൂപപ്പെട്ടു കഴിഞ്ഞു.
അതിനി മധ്യവയസ്സില്‍ തന്നെ ജീവിതത്തിന്റെ ഗുണനിലവാരം കുറക്കുന്ന ജീവിതശൈലീരോഗങ്ങള്‍ ആയി, ചികിത്സാചിലവുകള്‍ താങ്ങാൻ വ്യക്തികള്‍ക്കും സമൂഹത്തിന്റെ ആരോഗ്യപരിപാലന ചിലവുകള്‍ കൈകാര്യം ചെയ്യാൻ സർക്കാരിനും സാധിക്കാത്ത ഒരു പ്രതിസന്ധിയില്‍ എത്തുമ്ബോള്‍ മാത്രമേ ഈ മാറ്റത്തിന്റെ ഗുരുതരാവസ്ഥ നമ്മള്‍ മനസ്സിലാക്കുകയുള്ളൂ.
പക്ഷെ പുതിയ തലമുറയെ എങ്കിലും രക്ഷിക്കാൻ നമുക്ക് സാധ്യതയുണ്ട്.
വികസിതരാജ്യങ്ങളില്‍ ഒക്കെ സ്‌കൂള്‍ കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം എന്താകണം എന്നത് സമൂഹം ഏറെ ശ്രദ്ധിക്കുന്ന കാര്യമാണ്. ജാമി ഒലിവറേപ്പോലെയുള്ള അതിപ്രശസ്തരായ
ഷെഫുമാർ കുട്ടികള്‍ക്ക് ആരോഗ്യകരവും എന്നാല്‍ കുട്ടികള്‍ക്ക് കണ്ണിനും നാവിനും അസാധ്യകരവുമായ ഭക്ഷണം എങ്ങനെ ഉണ്ടാക്കാം എന്നതിനെപ്പറ്റി ടെലിവിഷനില്‍ ക്‌ളാസ്സുകള്‍ എടുക്കുന്നു.
ഒരു കുട്ടിയുടെ നിഷ്കളങ്കമായ നിർദ്ദേശത്തെ തുടർന്ന് ഉപ്പുമാവ് മാറ്റി ബിരിയാണിയാക്കുകയല്ല, കേരളത്തിലെ ഡയട്ടീഷ്യന്മാരും, ഡോക്ടർമാരും, സെലിബ്രിറ്റി ഷെഫുമാരും ഒക്കെ ചേർന്ന് എങ്ങനെയാണ് കേരളത്തിന്റെ സാഹചര്യത്തിന് യോജിച്ച കുട്ടികള്‍ ഇഷ്ടപ്പെടുന്ന, അവർക്ക് ആരോഗ്യകരമായ, അവരില്‍ ആരോഗ്യ ശീലങ്ങള്‍ വളർത്തുന്ന ഉച്ചഭക്ഷണം സ്‌കൂളുകളില്‍ കൊടുക്കുന്നതും അവരുടെ കുടുംബങ്ങളിലേക്ക് ആരോഗ്യകരമായ ഭക്ഷണത്തിന്റെ സന്ദേശം എത്തിക്കുക്കുന്നതും എങ്ങനെയാണെന്ന് ചർച്ച ചെയ്യാനുള്ള അവസരമാണ്.
അതിനെ ആംഗൻവാടിയില്‍ ബിരിയാണി ഫെസ്റ്റിവല്‍ നടത്തി കളയരുത്. കുട്ടികളുടേയും സമൂഹത്തിന്റെയും ഭാവിയുടെ പ്രശ്നമാണ്.
