Local newsMALAPPURAM

മലയാളിയുടെ ജീവിത യാനത്തെ ഇത്രമേൽ സുരക്ഷിതമായി മുന്നോട്ടു നയിച്ച മറ്റൊരു മുഖ്യമന്ത്രിയില്ല -സാദിഖലി തങ്ങൾ

മലപ്പുറം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മഹാനായ നേതാവിന് വിട. ആ ജീവിതം തന്നെ അനശ്വരമായ ഓർമ്മകളുടെ സഞ്ചാരമാണ്. മലയാളിയുടെ ജീവിത യാനത്തെ ഇത്രമേൽ സുരക്ഷിതമായി മുന്നോട്ടു നയിച്ച മറ്റൊരു മുഖ്യമന്ത്രിയെ നമുക്കു ചൂണ്ടികാണിക്കുവാനില്ല -അദ്ദേഹം അനുശോചനക്കുറിപ്പിൽ പറഞ്ഞു.

പ്രതീക്ഷകളുടെ രാജാവായിരുന്നു അദ്ദേഹം. തന്‍റെ നാടിനും ജനതക്കും വേണ്ടി പ്രതീക്ഷാ നിർഭരമായിരുന്നു അദ്ദേഹത്തിന്‍റെ ഓരോ ചുവടുവെപ്പും. ‘അതിവേഗം ബഹുദൂരം’ എന്നത് ഒരുമുദ്രാവാക്യം മാത്രമായിരുന്നില്ല, അതു തന്നെയായിരുന്നു ആ ജീവിതത്തിന്റെ സന്ദേശവും. നമുക്കു വിടചൊല്ലാനാവില്ല കാരണം അദ്ദേഹം നമ്മുടെ ഹൃദയങ്ങളിലെ മറക്കാനാവാത്ത ഓർമ്മയാണ്. പരേതാത്മാവിന് നിത്യശാന്തി നേരുന്നു -സാദിഖലി ശിഹാബ് തങ്ങൾ അനുശോചനക്കുറിപ്പിൽ പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ 4.25ന് ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. കാൻസർ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button