CHANGARAMKULAM
വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ജനറൽബോഡി യോഗം മാർച്ച് 24ന് നടക്കും

ചങ്ങരംകുളം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ജനറൽ ബോഡി യോഗം മാർച്ച് 24ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച കാലത്ത് 9 മുതൽ ഉച്ചക്ക് 1 വരെ ചങ്ങരംകുളം കെ വി മുഹമ്മദാജി നഗറിൽ (ഷൈൻ ഓഡിറ്റോറിയത്തിൽ) വച്ച് നടക്കുന്ന നടക്കുന്ന യോഗത്തിൽ സംഘടനാ തിരഞ്ഞെടുപ്പ് നടക്കും.
പികുഞ്ഞാവു ഹാജി,കുഞ്ഞുമുഹമ്മദ് പൂക്കോട്ടുപാടം,നൗഷാദ് കളപ്പാടൻ,പ്രകാശ് എടപ്പാൾ,അഡ്വക്കറ്റ് ജബ്ബാർ പൊന്നാനി,ഫൈസൽ മാറഞ്ചേരി തുടങ്ങിയ വ്യാപാരി നേതാക്കൾ പങ്കെടുക്കും.
അന്നേ ദിവസം ഉച്ച വരെ ചങ്ങരംകുളത്ത് വ്യാപാര സ്ഥാപനങ്ങൾ മുടക്കമായിരിക്കുമെന്നും വ്യാപാരി നേതാക്കൾ പറഞ്ഞു.
പിപി കാലിദ്,ഒ മൊയ്തുണ്ണി,കെവി ഇബ്രാഹിം കുട്ടി,ഉമ്മർ കുളങ്ങര എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
