EDAPPAL

വെള്ളാളൂർ പ്രീമിയർ ലീഗ് സീസൺ 6 ന് തുടക്കമായി

എടപ്പാൾ: കുമരനെല്ലൂർ വെള്ളാളൂർ വി എഫ് സി ആർട്സ് ആൻഡ് സ്പോർട്സ് വെൽഫെയർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി നടന്നു വരുന്ന ലൂട്ട് ക്ലോത്തിങ് സ്റ്റോർ എടപ്പാൾ സ്പോൺസർ ചെയ്യുന്ന വെള്ളാളൂർ പ്രീമിയർ ലീഗ് സീസൺ ആറിന് വെള്ളാളൂർ നരിമാളംകുന്ന് ഹിൽടോപ്പ് ഫുട്ബോൾ ഗ്രൗണ്ടിൽ തുടക്കമായി.
ആറ് ടീമുകളിലായി വെള്ളാളൂർ പ്രദേശത്തെ ആറുപത്തി ആറ് താരങ്ങൾ ആണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ആകെ പതിനെട്ടു മത്സരങ്ങൾ ആണ് ടൂർണമന്റിൽ ഉണ്ടാവുക. ലീഗ് മത്സരങ്ങളിൽ വിജയിക്കുന്ന ടീമിന് ഫിർദൗസ് തെക്കേതിൽ സ്പോൺസർ ചെയ്യുന്ന റോളിങ് ട്രോഫിയും. ടൂർണമെന്റ് വിജയികൾക്ക് ടി ടി എ തങ്ങൾ മെമ്മോറിയൽ എവർ റോളിങ് വിന്നേഴ്സ് ട്രോഫിയും. രണ്ടാം സ്ഥാനക്കാർക്ക് മൻസൂർ കരുവാരകുന്നത്ത് സ്പോൺസർ ചെയ്യുന്ന എവർ റോളിങ് റണ്ണേഴ്സ് ട്രോഫിയും സമ്മാനിക്കും.
ആദ്യ മത്സരങ്ങളിൽ ഈഗിൾസ് എഫ് സി മുന്നിന് എതിരെ നാല് ഗോളുകൾക്ക് ഡിഫെൻഡേഴ്സ് എഫ് സിയെയും, ലിയോ സെവൻസ് എഫ് സി രണ്ടേ പുജ്യത്തിന് റെഡ്ഫാൽക്കൻസ് എഫ് സി യെയും, പീടീസ് എഫ് സി നാലിൻ എതിരെ ഒരു ഗോളിന് ഹൻഡേഴ്‌സ് എഫ് സിയെയും പരാജയപ്പെടുത്തി.
ടൂർണമെന്റ് ഈ മാസം 27 ന് സമാപിക്കും. ഉദ്ഘാടന ചടങ്ങിൽ ക്ലബ്‌ പ്രസിഡന്റ് നഹാസ് വെള്ളാളൂർ, സെക്രട്ടറി നസീഫ് വെള്ളാളൂർ, ട്രഷറർ അഷറഫ് പി ടി വെള്ളാളൂർ, ക്ലബ്‌ ഭാരവാഹികളായ റഫീഖ് എം വി,മുബഷീർ കെ കെ, ഫവാസ് എൻ വി, സുബ്രമണ്യൻ, മുനീർ ടി വി എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button