MALAPPURAM
വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമം; മോഷണക്കേസുകളിലെ പ്രതി പിടിയിൽ

മലപ്പുറം: വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 44കാരൻ പിടിയിൽ. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി ഷംസുദ്ദീൻ എന്ന ഷറഫുദ്ദീനെയാണ് (44) മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കീഴാറ്റൂർ തച്ചിങ്ങനാടത്താണ് വീട്ടിൽ അതിക്രമിച്ചു കയറിയാണ് വയോധികയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചത്. വയോധിക താമസിക്കുന്ന വീട്ടിൽ ആണുങ്ങൾ ആരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം അടുക്കള ഭാഗത്തു കൂടി അതിക്രമിച്ചു കയറുകയായിരുന്നു. വയോധിക നിലവിളിച്ചതോടെ വീട്ടിലുണ്ടായിരുന്നവരും നാട്ടുകാരും ഓടിയെത്തി പ്രതിയെ മേലാറ്റൂർ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. അതേസമയം പ്രതിക്കെതിരെ ജില്ലയ്ക്കകത്തും പുറത്തുമായി മോഷണ കേസുകളും ലൈംഗികാതിക്രമ കേസുകളുമുള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
