വിളിച്ചപ്പോഴെല്ലാം വിളിപ്പുറത്തുണ്ടായിരുന്ന നേതാവിനെ കാണാൻ ജനം ഒഴുകുന്നു, പുതുപ്പള്ളിയിലേക്ക്

മലപ്പുറം : വിളിച്ചപ്പോഴെല്ലാം വിളിപ്പുറത്തുണ്ടായിരുന്ന നേതാവാണ് മലപ്പുറത്തിന് ഉമ്മൻ ചാണ്ടി. ആ സ്നേഹത്തിനും കരുതലിനും നന്ദി പറയാനും പ്രിയ നേതാവിനെ അവസാനമായൊന്ന് കാണാനും ഇന്നലെ മുതൽ ജില്ലയിൽ നിന്ന് പുതുപ്പള്ളിയിലേക്ക് ജനമൊഴുകി. അതിൽ നേതാക്കളുണ്ട്, പ്രവർത്തകരുണ്ട്, സാധാരണക്കാരുണ്ട്. എന്നും നെഞ്ചോടു ചേർത്തുപിടിച്ച പുതുപ്പള്ളിയിലെ മണ്ണിലേക്ക് കേരളത്തിന്റെ സ്വന്തം കുഞ്ഞൂഞ്ഞ് ഇന്ന് അലിഞ്ഞ് ചേരുമ്പോൾ യാത്രയയ്ക്കാൻ മലപ്പുറത്ത് നിന്ന് ഒട്ടേറെ പേർ അവിടെയുണ്ടാകും.ഉമ്മൻ ചാണ്ടിയുടെ മരണ വാർത്തയറിഞ്ഞതിനു പിന്നാലെ ചൊവ്വാഴ്ച രാവിലെ തന്നെ പലരും മലപ്പുറത്തു നിന്ന് വണ്ടി കയറി. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തി. ഇന്നലെ പ്രിയ നേതാവിനൊപ്പം തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്കുള്ള വിലാപ യാത്രയിൽ പങ്കാളിയായി. നേതാക്കൾ തിരിച്ചെത്തിയ ശേഷം ഡിസിസി യോഗം ചേരുമെന്നും വിപുലമായ അനുസ്മരണ സമ്മേളനം തീരുമാനിക്കുമെന്നും ജോയ് പറഞ്ഞു.

പുതിയ തലമുറയെ എക്കാലവും പ്രോത്സാഹിപ്പിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ജില്ലയിൽ നിന്ന് നൂറു കണക്കിന് യുവ നേതാക്കളും അന്ത്യോപചാരമർപ്പിക്കാനായി കോട്ടയത്തെത്തിയിട്ടുണ്ട്. പാവപ്പെട്ടവർക്കു വേണ്ടി സഹായം ചോദിച്ച് യുവ നേതാക്കളെത്തുന്നത് ഉമ്മൻ ചാണ്ടിക്ക് ഏറെ ഇഷ്ടമായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി പറയുന്നു.തന്റെ വാർഡിൽ മാത്രം ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 18 ലക്ഷം രൂപയുടെ സഹായം നൽകിയതായി റിയാസ് ഓർക്കുന്നു. ആർക്കും നേരിട്ട് വിളിക്കാവുന്ന അപൂർവം വലിയ നേതാക്കളിലൊരാളായിരുന്നു ഉമ്മൻ ചാണ്ടി. പാർട്ടി സഹപ്രവർത്തകർക്കൊപ്പം റിയാസ് ഇന്നലെ പുതുപ്പള്ളിയിലെത്തി. രാഷ്ട്രീയ നീക്കങ്ങളിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ത പങ്കാളികളായിരുന്ന മുസ്‌ലിം ലീഗിന്റെ പ്രധാന നേതാക്കളെല്ലാം ഉമ്മൻ ചാണ്ടിയെ അവസാനമായി യാത്രയാക്കാൻ പുതുപ്പള്ളിയിലുണ്ടാകും.

Recent Posts

പൊ​ന്നാ​നി​യി​ൽ ബി​വ​റേ​ജ​സ് ഔ​ട്ട്​​ലെ​റ്റ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ ഷ​ട്ട​റി​ടു​ന്നു

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ബി​വ​റേ​ജ​സ് ഔ​ട്ട്​​ലെ​റ്റ് സി.​പി.​എം പ്ര​വ​ർ​ത്ത​ക​രെ​ത്തി അ​ട​പ്പി​ച്ചു. പ്ര​വ​ർ​ത്ത​ക​ർ മ​ട​ങ്ങി​യ​തോ​ടെ വീ​ണ്ടും തു​റ​ന്ന ഔ​ട്ട്​​ലെ​റ്റ് യു.​ഡി.​എ​ഫ്…

9 minutes ago

ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും

എടപ്പാൾ : തവനൂർ മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി ഹാജീസ് ഹെൽപ്പിങ് ഹാൻഡ്‌സിന്റെ ആഭിമുഖ്യത്തിൽ ഹജ്ജ്‌ പഠന ക്ലാസും ഹാജിമാർക്ക് യാത്രയയപ്പും…

18 minutes ago

വേനൽതുമ്പി എടപ്പാൾ ഏരിയ കലാജാഥക്ക് പെരുമുക്കിൽ സ്വീകരണം നല്‍കി

ചങ്ങരംകുളം:വേനൽതുമ്പി എടപ്പാൾ ഏരിയ കലാജാഥക്ക് പെരുമുക്കിൽ സ്വീകരണം നല്‍കി.സ്വീകരണത്തിൽ ദേശിയ സ്കൂൾ വെയിറ്റ്ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച അദ്നാൻ അബ്‌ദുൾ…

2 hours ago

ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി എ ആളൂര്‍ അന്തരിച്ചു

തൃശൂര്‍: ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.ബി എ ആളൂര്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ എറണാകുളം ലിസി ആശുപത്രിയിലായിരുന്നു…

2 hours ago

കവചം: ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

പൊന്നാനി | കൂട്ടായ ജനമുന്നേറ്റത്തിലൂടെ ലഹരി - വിധ്വംസക പ്രവണ തകളെ നിർമ്മാർജ്ജനം ചെയ്യുന്നതിന് പൊന്നാനി തീരദേശ പോലീസും സന്നദ്ധ…

6 hours ago

മേയ് ഒന്ന് മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കുന്നവര്‍ ശ്രദ്ധിക്കുക; പുതിയ മാറ്റം അറിഞ്ഞില്ലേ?

മുംബയ്: രാജ്യത്തെ എടിഎം ഇടപാടുമായി ബന്ധപ്പെട്ട പുതുക്കിയ നിരക്കുകള്‍ 2025 മേയ് ഒന്ന് മുതല്‍ നിലവില്‍ വരും.രാജ്യത്തുടനീളമുള്ള സൗജന്യ ഇടപാട്…

7 hours ago