KERALA
വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നത പ്രദർശനം; പ്രതിക്ക് വർഷം നല്ല നടപ്പിന് ശിക്ഷ


കുന്നംകുളം: വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ സംഭവത്തിൽ മധ്യവയസ്കന് ഒരുവർഷം നല്ല നടത്തിപ്പും 10,000 രൂപ പിഴയടക്കാനും കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചു.
എടക്കഴിയൂർ വലിയകത്ത് വീട്ടിൽ ഗണേശനെയാണ് (37) ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ശിക്ഷിച്ചത്.
2016 നവംബറിൽ കുട്ടികൾ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് സംഭവം. രക്ഷിതാക്കൾ ചാവക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
