MALAPPURAM
31 തവണകളായി മുക്കുപണ്ടം പണയം വച്ച് 50 ലക്ഷത്തിന്റെ തട്ടിപ്പ്; ദമ്പതികൾ അറസ്റ്റിൽ

പരപ്പനങ്ങാടി : സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കടലുണ്ടി നഗരം സ്വദേശികളായ ദമ്പതികളെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. സഹകരണ ബാങ്കുകളുടെ വള്ളിക്കുന്ന്, ആനങ്ങാടി ബ്രാഞ്ചുകളിൽ 2021 മെയ് മുതൽ 2022 ഫെബ്രുവരി മാസം വരെ 31 തവണകളായി വ്യാജ സ്വർണം പണയം വച്ച് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വള്ളിക്കുന്ന്, കടലുണ്ടി നഗരം കിഴക്കൻപുരക്കൽ അഹമ്മദ് കോയ മകൻ നസീർ അഹമ്മദ് (45), നസീർ അഹമ്മദിന്റെ ഭാര്യ അസ്മ (40) എന്നിവരെയാണ് പരപ്പനങ്ങാടി സി ഐ ഹണി കെ ദാസും സംഘവും കോഴിക്കോട് പന്തീരാങ്കാവിൽ ഉള്ള ഫ്ളാറ്റിൽ നിന്നും അറസ്റ്റ് ചെയ്തത്.
