EDUCATION
‘എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം എന്തുകൊണ്ട് പിഎസ്‌സിക്ക് വിടുന്നില്ല’?; ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം എന്തുകൊണ്ട് പിഎസ്‌സിക്ക് വിടുന്നില്ലെന്ന് ഹൈക്കോടതി. നിയമനത്തിന് ലക്ഷങ്ങളാണ് വാങ്ങുന്നതെന്നും സർക്കാർ അഴിമതിക്ക് അവസരമൊരുക്കുകയാണോ എന്നും കോടതി ചോദിച്ചു. കോടതിയലക്ഷ്യ കേസിൽ ഹാജരായ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനോടാണ് ജസ്റ്റിസ് ഡി.കെ.സിങ്ങിൻ്റെ വാക്കാൽ പരാമർശം. പാലക്കാടുള്ള ഒരു എയ്ഡഡ് സ്‌കൂള്‍ ക്ലോസറിനുവേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പിന് അതിന്റെ നടപടി ക്രമങ്ങള്‍ നല്‍കിയിട്ടും പൂര്‍ണമായി നടപ്പാക്കിയിട്ടില്ലെന്ന പരാതിയില്‍ കോടതി ഇടപെട്ടിരുന്നു. എന്നാല്‍ കോടതി ഉത്തരവിനെ അനുസരിക്കാത്തത് കൊണ്ടാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനോട് ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. തുടർന്നായിരുന്നു ജസ്റ്റിസ് ഡി.കെ.സിങ്ങിന്റെ പരാമർശം.













