എടപ്പാൾ: നാല് പതിറ്റാണ്ട് കാലത്തെ സുദീർഘമായ സേവനത്തിന് ശേഷം മൂർച്ചര അംഗൻവാടിയിൽ നിന്ന് വിരമിക്കുന്ന വിജയലക്ഷ്മി ടീച്ചർക്ക് യാത്ര അയപ്പ് നൽകി. പരിപാടി ഡോ കെ ടി ജലീൽ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഴയകാല ഹെൽപ്പർ മാരായ ജാനകി ടീച്ചർ പാർവതി ടീച്ചർ അംഗനവാടിക്ക് സ്ഥലം വിട്ട് നൽകിയ ചോഴിവളപ്പിൽ കുഞ്ഞാപ്പുക്കയുടെ കുടുംബത്തെയും ചടങ്ങിൽ ആദരിച്ചു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ് ലാം തിരുത്തി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് പി പി മോഹൻ ദാസ്, ഇ കെ ദിലീഷ്, ജിൻസി ടീച്ചർ,ജയശ്രീ,അബ്ദുൽ റസാഖ്,രമ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. എംവി ചന്ദ്രൻ സ്വാഗതവും പിടി നാരായണൻ നന്ദിയും പറഞ്ഞു.