VATTAMKULAM
വട്ടംകുളത്തെ പൗരപ്രമുഖനും മുൻ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിയുമായ തറയിൽ ഉസ്മാൻ നിര്യാതനായി
എടപ്പാൾ: വട്ടംകുളത്തെ പൗരപ്രമുഖനും മുൻ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിയുമായ തറയിൽ ഉസ്മാൻ (76)നിര്യാതനായി. സാമൂഹിക സാംസ്കാരിക രംഗത്തും, സഹകരണ മേഖലയിലും സജീവസാന്നിധ്യമായിരുന്നുവട്ടംകുളം മഹല്ല് കമ്മിറ്റി അംഗം, ക്ഷീരോൽപാദക സഹകരണ സംഘം ഡയറക്ടർ, മുതൂർ കയർ സൊസൈറ്റി പ്രസിഡന്റ്, കൗപ്ര പട ശേഖര കമ്മിറ്റി പ്രസിഡന്റ് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പിടിഎ പ്രസിഡന്റ് തുടങ്ങിയ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. വട്ടംകുളം ടൗൺ മുസ്ലിം ലീഗ് പ്രസിഡണ്ട് ഉമ്മർ ടിയു STU വട്ടംകുളം പഞ്ചായത്ത് സെക്രട്ടറി നൗഷാദ് ടിയു ഷൗക്കത്ത്, അഫ്സത്ത്, ലൈല എന്നിവരാണ് മക്കൾ.അദ്ദേഹത്തിന് നിര്യാണത്തിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്, ഇടി മുഹമ്മദ് ബഷീർ എംപി, കുറു കോളി മൈദീൻ എംഎൽഎ എന്നിവർ അനുശോചനം രേഖപ്പെടുത്തി.